Follow KVARTHA on Google news Follow Us!
ad

Wall Collapsed | പരിയാരത്ത് അങ്കണവാടി ചുറ്റുമതില്‍ തകര്‍ന്നു; തോടിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയില്‍

പുനര്‍നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത് പ്രസിഡന്റ് Kannur News, Pariyaram News, Taliparamba News, Anganavadi, Compound, Wall
തളിപ്പറമ്പ്: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിന് സമീപമുള്ള പാലയാട് അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നത് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

സമീപത്തുള്ള സംസ്‌കാരിക നിലയത്തിന്റേത് ഉള്‍പെടെ 25 മീറ്ററില്‍ അധികം നീളത്തിലുള്ള മതില്‍ക്കെട്ടാണ് തകര്‍ന്നത്. ഈ സമയത്ത് അങ്കണവാടിയില്‍ കുട്ടികളും ജീവനക്കാരും ഉണ്ടായിരുന്നു. അപകടത്തില്‍ കെട്ടിടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തോടിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ കൂടുതല്‍ അപകടത്തിന് സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കുട്ടികള്‍ക്കാവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെ ഏര്‍പെടുത്തിയിട്ടുണ്ടെന്നും അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നത് പെട്ടെന്ന് തന്നെ പുനര്‍നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെറുതാഴം ഗ്രാമപഞ്ചായത് പ്രസിഡന്റ് എം ശ്രീധരന്‍ അറിയിച്ചു. വിവരമറിഞ്ഞ ഉടന്‍തന്നെ സ്ഥിരം സമിതി ചെയര്‍മാര്‍ ടി വി ഉണ്ണികൃഷ്ണനോടൊപ്പം പ്രസിഡന്റ് സംഭവസ്ഥലം സന്ദര്‍ശിച്ചു.



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Pariyaram News, Taliparamba News, Anganavadi, Compound, Wall, Destroyed, Kannur: Anganavadi Compound Wall Collapsed at Pariyaram.

Post a Comment