Follow KVARTHA on Google news Follow Us!
ad

POCSO | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം: 66 കാരന് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു

അതിക്രമത്തിന് ഇരയായത് 10 വയസുകാരി Taliparamba News, Kannur News, POCSO, Case, Accused, Sentenced, Rigorous Imprisonment, Fine
തളിപ്പറമ്പ്: (www.kvartha.com) പോക്‌സോ കേസ് പ്രതിക്ക് 12 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈസ്റ്റ് ഏളേരി ഗ്രാമ പഞ്ചായത് പരിധിയിലെ നാരായണനെയാണ് (66) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

പത്ത് വയസുകാരിയാണ് അതിക്രമത്തിനിരയായത്. 2017 ലെ ഒരു മഴക്കാലത്തായിരുന്നു സംഭവം. പെരിങ്ങോം പൊലീസ് സി ഐയായിരുന്ന എം പി ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐമാരായ പി സുകുമാരന്‍, എം എന്‍ ബിജോയി എന്നിവര്‍ കേസന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചു. രണ്ട് വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.



Keywords: News, Kerala, Kerala-News, Kannur, Kannur-News, Police-News, Taliparamba News, Kannur News, POCSO, Case, Accused, Sentenced, Rigorous Imprisonment, Fine, Kannur: 66-year-old man sentenced to 12 years rigorous imprisonment and fine in POCSO case.

Post a Comment