Follow KVARTHA on Google news Follow Us!
ad

K Sudhakaran | സര്‍കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ആദ്യം മാറേണ്ടത് മുഖ്യമന്ത്രിയെന്ന് കെ സുധാകരന്‍

'പുതുതായി കൊളളാവുന്നവര്‍ മന്ത്രിമാരായാല്‍ നാടിന് നല്ലത്' K Sudhakaran, Pinarayi Vijayan, LDF, Congress, കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) സര്‍കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുള്‍പെടെ മാറുന്നതാണ് നാടിന് നല്ലതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രിസഭാ പുന: സംഘടനാ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സത്യം പറഞ്ഞാല്‍ ആദ്യം മാറേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇദ്ദേഹം മാറാതെ മറ്റുമന്ത്രിമാര്‍ മാറിയിട്ടുകാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയാണ് ഭരണത്തിന്റെ പ്രതിച്ഛായ.
            
K Sudhakaran

കേരളംകണ്ടതില്‍ വെച്ച് ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഞാന്‍ പറഞ്ഞാല്‍ സിപിഎമിന്റെ സാധാരണ പ്രവര്‍ത്തകര്‍ പോലും അതു അംഗീകരിക്കും. തുരുമ്പെടുത്ത മന്ത്രിസഭയെന്നു സിപിഎം നേതാക്കളായ എംഎ ബേബിയും തോമസ് ഐസക്കും വിമര്‍ശിച്ച മന്ത്രിസഭയാണ് പിണറായിയുടെത്. മന്ത്രിസഭാപുന:സംഘടന അവരുടെ തീരുമാനമാണ്. ഞങ്ങള്‍ അതില്‍ ഇടപെട്ടു അഭിപ്രായം പറയുന്നില്ല. പുതുതായി കൊളളാവുന്നവര്‍ മന്ത്രിമാരായാല്‍ നാടിന് നല്ലത്. ഗവണ്‍മെന്റിന്റെപരാജയവും വിജയവും നിര്‍ണയിക്കുന്നത് മന്ത്രിമാരാണന്നും കെ സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran, Pinarayi Vijayan, LDF, Congress, Kerala News, Malayalam News, Kannur News, Kerala Politics, Political News, Kerala Government, Politics, K Sudhakaran said that Chief Minister should be changed first to improve image of the government.
< !- START disable copy paste -->

Post a Comment