കെ ജി ജോർജിന്റെ നിര്യാണത്തിൽ മാധ്യമങ്ങൾ സുധാകരനോട് പ്രതികരണമാരാഞ്ഞപ്പോഴാണ് അദ്ദേഹം അനുശോചിച്ച് അബദ്ധത്തില്‍ ചാടിയത്. പിന്നാലെ ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇടത് കേന്ദ്രങ്ങളിൽ നിന്നാണ് വീഡിയോ കൂടുതലും പ്രചരിക്കുന്നത്. നിരവധിപ്പേരാണ് സുധാകരനെ പരിഹസിച്ച് രംഗത്തെത്തിയത്.
നേരത്തെ, അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ കായികമന്ത്രിയായിരിക്കെ ഇ പി ജയരാജൻ ആളുമാറി പ്രതികരിച്ചത് അന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇ പി ജയരാജന് സംഭവിച്ച അബദ്ധത്തോടാണ് ചിലർ സുധാകരന്‍റെ വീഡിയോ താരതമ്യം ചെയ്യുന്നത്.
അതേസമയം കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സുധാകരൻ പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി. മലയാള സിനിമാ സങ്കല്‍പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ ജി ജോർജെന്നും പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചെന്നും സുധാകരൻ പറഞ്ഞു.
Keywords: K Sudhakaran, PC George, KG George, Politics, Congress, Viral, Social Media, Movie, Politician, KPCC, President, K Sudhakaran 'condolences' PC George instead of KG George.