Follow KVARTHA on Google news Follow Us!
ad

K ship | കെ ഷിപ് യാഥാർഥ്യമാകുന്നു; പതിനായിരം രൂപയ്ക്ക് വൺവേ ടികറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, 3 ദിവസം കൊണ്ട് നാടുപിടിക്കാം

അനുമതി ലഭിച്ചാൽ ഡിസംബറില്‍ കപ്പൽ സർവീസ് ആരംഭിക്കും, K ship, Ticket, Expatriate, ഗൾഫ് വാർത്തകൾ
/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) യാത്രാ പ്രശ്നങ്ങളുടെ കാര്യത്തിൽ പ്രവാസികൾക്ക് ഇനി സമാധാനിക്കാം, വെറും പതിനായിരം രൂപയ്ക്ക് നാട്ടിലേക്ക് വരാം. അതിനുള്ള ഒരു പരിഹാര മാർഗം യാഥാർഥ്യമാവുകയാണ്. പതിനായിരം രൂപയ്ക്ക് വൺവേ ടികറ്റ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാട്ടിലെത്തിച്ചേരാം. കേന്ദ്ര സർകാരിന്റെ അനുമതി ലഭിച്ചാൽ ഡിസംബറില്‍ കപ്പൽ സർവീസ് ആരംഭിക്കും. ആദ്യം പരീക്ഷണ സർവീസാണ് നടത്തുക. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ പ്രവാസികൾക്ക് ഏറെ ഗുണകരമാകും. ഇത് വിജയിച്ചാൽ മാസത്തിൽ രണ്ട് സർവീസുകൾ നടത്താനാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നൽകുന്ന ശാർജ ഇൻഡ്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീം പറഞ്ഞു.

K ship, Ticket, Expatriate, Flight, UAE, Dubai, Rashid Port, Service, Beypore Port, Kochi Port, Indian Asoociation, K ship becomes reality; One way ticket for ten thousand rupees.

ഒരു ട്രിപിൽ 1,250 പേർക്ക് യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടികറ്റ് നിരക്ക് ഓരോ സീസണിലും അനിയന്ത്രിതമായി ഉയരുന്നത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. വിമാന നിരക്ക് താങ്ങാനാകാത്തതിനാൽ നിരവധി പേർ കഴിഞ്ഞ വേനലവധിക്ക് നാട്ടിലേക്ക് പോയില്ല. തങ്ങൾ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടികറ്റിനായി ചിലവിടാൻ ഇവർക്ക് കഴിയാത്തതാണ് കാരണം. കപ്പൽ സർവീസ് ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. റഹീം പറഞ്ഞു.

K ship, Ticket, Expatriate, Flight, UAE, Dubai, Rashid Port, Service, Beypore Port, Kochi Port, Indian Asoociation, K ship becomes reality; One way ticket for ten thousand rupees.

എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബൈ–കേരള സർവീസിന് കണ്ടുവച്ചിട്ടുള്ളത്. ഒരു ട്രിപിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാം. ബേപ്പൂർ–കൊച്ചി തുറമുഖങ്ങൾ മുതൽ ദുബൈയിലെ മിന അൽ റാശിദ് തുറമുഖം വരെയുള്ള പാസൻജർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാപഠനം നടത്താനുള്ള അഭ്യർഥന മുഖ്യമന്ത്രി പിണറായി വിജയന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ഭാരവാഹികൾ നേരത്തെ സമർപിച്ചിരുന്നു.

Keywords: K ship, Ticket, Expatriate, Flight, UAE, Dubai, Rashid Port, Service, Beypore Port, Kochi Port, Indian Asoociation, K ship becomes reality; One way ticket for ten thousand rupees.

Post a Comment