Follow KVARTHA on Google news Follow Us!
ad

K Muralidharan | കേരളത്തില്‍ നിന്നും ബിജെപി ടികറ്റില്‍ ജയിച്ച് എംപിയോ എംഎല്‍എയോ ആകില്ല; അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അമ്മ എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലിനോട് പ്രതികരിച്ച് കെ മുരളീധരന്‍

പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടം K Muralidharan, Anil Antony, BJP, Criticism, Politics, Kerala News
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ നിന്നും ബിജെപി ടികറ്റില്‍ ജയിച്ച് അനില്‍ ആന്റണി എംപിയോ എംഎല്‍എയോ ആകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള അമ്മ എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

കഴിഞ്ഞദിവസമാണ് എലിസബത്ത് കൃപാസനം യുടൂബ്
ചാനലില്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നപ്പോഴുണ്ടായ വീട്ടിലെ സാഹചര്യം വിവരിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.

സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീടു തിരിഞ്ഞുകൊത്തിയാല്‍ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതികിട്ടില്ലെന്നാണ് അമ്മ തന്നെ പഠിപ്പിച്ചത്. പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാല്‍ രാജസ്താന്‍ ചിന്തന്‍ ശിബിരത്തിന്റെ പേരില്‍ പാര്‍ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.

'ബിജെപിയെക്കുറിച്ചു കോണ്‍ഗ്രസിന് ഒറ്റ ധാരണ മാത്രമാണുള്ളത്. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്നവരാണ് ബിജെപി. മണിപ്പൂരിലെ ക്രൈസ്തവ വിഭാഗത്തെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണ്. അങ്ങനെയുള്ളവര്‍ക്കൊന്നും പൊതുസമൂഹത്തിന്റെ അംഗീകാരം കേരളത്തില്‍ കിട്ടില്ല' - എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

K Muralidharan says Anil Antony will not get success in BJP, Thiruvananthapuram, News, K Muralidharan, Anil Antony, BJP, Criticism, BJP, Elizebeth Antony, Politics, Kerala News.

Keywords: K Muralidharan says Anil Antony will not get success in BJP, Thiruvananthapuram, News, K Muralidharan, Anil Antony, BJP, Criticism, BJP, Elizebeth Antony, Politics, Kerala News.  

Post a Comment