രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയര്‍ത്തിയ വിമര്‍ശനങ്ങളെ പരിഹസിച്ച കേന്ദ്രമന്ത്രി വി മുരളീധരന്, അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
വന്ദേഭാരത് ട്രെയിന്‍ ആരുടെയും ഔദാര്യമല്ലെന്നും, ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടാണ് കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞദിവസം ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും അത് അദ്ദേഹത്തിനെതിരെ വ്യക്തിപരമായി പറഞ്ഞതല്ലെന്നും മറിച്ച് അദ്ദേഹം പാര്‍ടിക്കായി നടത്തിയ തെറ്റായ പ്രവണത ഞാന്‍ ചൂണ്ടിക്കാട്ടിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.
ഞാന്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയാണ്. അതുകൊണ്ടുതന്നെ തറ രാഷ്ട്രീയം കളിക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത എനിക്കുണ്ട്. അതാണ് പറഞ്ഞത്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുരളീധരന്റെ വാക്കുകള്‍:
കെ മുരളീധരന്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് നാലു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ നിയസഭയിലേക്കും ചെന്ന ആളാണ്. ഇത്രയും 50 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരാള്‍, ഒരു പഞ്ചായതിലേക്കെങ്കിലും ഒന്ന് മത്സരിച്ച് ജയിച്ചാല്‍ അദ്ദേഹത്തോടു ഞാന്‍ സമസ്താപരാധം പറയാം.

കേരളത്തിലെ ഏതെങ്കിലും ഒരു സഭയിലേക്കു മതി. പഞ്ചായതിലേക്കോ നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ കേരളത്തില്‍ നിന്ന് ഒന്നു മത്സരിച്ചു ജയിച്ചാല്‍ അദ്ദേഹത്തിന്റെ കഴിവിനെ ഞാന്‍ അംഗീകരിക്കാം. അതുവരെ അദ്ദേഹം പറയുന്ന ജല്‍പനങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല.
കഴിഞ്ഞദിവസം ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അത് അദ്ദേഹത്തിനെതിരെ വ്യക്തിപരമായി പറഞ്ഞതല്ല. അദ്ദേഹം പാര്‍ടിക്കായി നടത്തിയ തെറ്റായ പ്രവണത ഞാന്‍ ചൂണ്ടിക്കാട്ടിച്ചതാണ്. ഞാന്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയാണ്. അതുകൊണ്ടുതന്നെ തറ രാഷ്ട്രീയം കളിക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത എനിക്കുണ്ട്. അതാണ് പറഞ്ഞത്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.
കാലാകാലങ്ങളില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് പുതിയ ട്രെയിനുകള്‍ വരും. അത് ആരുടെയും ഔദാര്യമല്ല. ആരുടെയും സ്വകാര്യ സ്വത്തല്ല. അത് കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടുതന്നെയാണ് രണ്ടാം വന്ദേഭാരത് അനുവദിച്ചത്. അല്ലാതെ സൗജന്യമായി കേരളത്തിനു നല്‍കിയതൊന്നുമല്ല. കേന്ദ്രം അനുവദിച്ച വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും ലാഭം, തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതിനാണ്. അതുകൊണ്ടു കിട്ടിയതാണ് രണ്ടാം വന്ദേഭാരത്. അതല്ലാതെ ആരും സൗജന്യമായി തന്നതൊന്നുമല്ല. അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.
രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നല്‍കിയതിലെ എതിര്‍പ്പുകൊണ്ടാണ് കെ മുരളീധരന്‍ വിമര്‍ശനവുമായി രംഗത്തുവന്നതെന്നായിരുന്നു ഇതിന് വി മുരളീധരന്റെ മറുപടി. എംപിമാര്‍ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി എന്നും സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികള്‍ ആഗ്രഹിക്കേണ്ടതെന്നും കെ മുരളീധരനെ വി മുരളീധരന്‍ ഉപദേശിച്ചിരുന്നു.
ബിജെപി ഓഫിസിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതിയാണെന്ന് അദ്ദേഹം പറഞ്ഞെങ്കില്‍, അവിടെ ബിജെപിക്കാരെയാകും ഏറ്റവും കൂടുതല്‍ കണ്ടിട്ടുണ്ടാവുക. കോണ്‍ഗ്രസുകാരോട് വരേണ്ട എന്നാരെങ്കിലും പറഞ്ഞോ? അവര്‍ക്കും വരാമായിരുന്നല്ലോ. നാടിന്റെ പുരോഗതിയില്‍ സന്തോഷമുള്ളവര്‍ വന്നു. ബിജെപിക്കാര്‍ക്ക് സന്തോഷമുണ്ട്. അതുകൊണ്ട് അവരും വന്നു. കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷമില്ലെങ്കില്‍ അവരുടെ മനോഭാവം മാറണം. അഞ്ചെട്ടു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നും നോക്കണം.
ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ മുരളീധരന്റേതെന്നായിരുന്നു മറ്റൊരു പരിഹാസം. മുന്‍പ് അലുമിനിയും പട്ടേല്‍ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങി നില്‍ക്കുന്നത് നാം കണ്ടതാണ്. താന്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും, കെ മുരളീധരന്‍ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് മാറിയിട്ടുണ്ടെന്നും വി മുരളീധരന്‍ പരിഹസിച്ചു. ഈ സാഹചര്യത്തിലാണ്, കേരളത്തിലെ ഒരു പഞ്ചായതില്‍ നിന്നെങ്കിലും മത്സരിച്ച് ജയിക്കാനുള്ള കെ മുരളീധരന്റെ വെല്ലുവിളി.

Keywords: K Muralidharan Challenges V Muralidharan To Contest In Elections From Kerala, Thiruvananthapuram, News, K Muralidharan, Challenge, V Muralidharan, Politics, Election, Contest, Kerala News.