Follow KVARTHA on Google news Follow Us!
ad

Killed | പന്നികള്‍ കൃഷി നശിപ്പിച്ചെന്നാരോപിച്ച് ക്രൂരത; സ്ത്രീകള്‍ ഉള്‍പെടെ ഒരു കുടുംബത്തിലെ 3 പേരെ അടിച്ചുകൊന്നു'; 6 പേര്‍ അറസ്റ്റില്‍

കൊലയ്ക്ക് പിന്നില്‍ ബന്ധുക്കളെന്ന് പൊലീസ് Jharkhand News, Jhanjhi Tola News, Ormanjhi News, Killed, Women, Family, Pig
റാഞ്ചി: (www.kvartha.com) പന്നികള്‍ കൃഷി നശിപ്പിച്ചെന്നാരോപിച്ച് കുടുംബത്തോട് കൊടും ക്രൂരത. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ രണ്ട് സ്ത്രീകളുള്‍പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആള്‍കൂട്ടം അടിച്ചുകൊന്നതായി റിപോര്‍ട്. 42 കാരനായ ജനേശ്വര്‍ ബേഡിയ, 39 കാരിയായ സരിതാ ദേവി, 25 കാരിയായ സഞ്ജു ദേവി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി.

കൃത്യത്തെ കുറിച്ച് റാഞ്ചി റൂറല്‍ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിന്‍ സമാന്‍ പറയുന്നത് ഇങ്ങനെ: റാഞ്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഒര്‍മഞ്ചി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം നടന്നത്. ബന്ധുക്കളാണ് കൊലയ്ക്ക് പിന്നില്‍. 

കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തുന്ന ഫാമിലെ പന്നികള്‍ കുറച്ച് ദിവസം മുമ്പ് അവരുടെ ബന്ധുവിന്റെ കൃഷിയിടത്തിലെ വിളകള്‍ നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് രണ്ട് കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും മറ്റ് ആയുധങ്ങളുമായെത്തിയ 12 പേര്‍ കുടുംബത്തെ ആക്രമിച്ച് അടിച്ചുകൊല്ലുകയായിരുന്നു.

അക്രമികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യും. പ്രതികളെ ദൃക്സാക്ഷികളും കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. 

കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പ്രതികളെ ചോദ്യംചെയ്ത ശേഷമേ വ്യക്തമാകൂ. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് അയച്ചിരിക്കുകയാണ്. വീണ്ടും സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ ഗ്രാമത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്പി പ്രതികരിച്ചു.

News, National, National-News, Crime, Crime-News, Jharkhand News, Jhanjhi Tola News, Ormanjhi News, Killed, Women, Family, Pig, Jharkhand: 3 of family killed after pigs destroy crops.



Keywords: News, National, National-News, Crime, Crime-News, Jharkhand News, Jhanjhi Tola News, Ormanjhi News, Killed, Women, Family, Pig, Jharkhand: 3 of family killed after pigs destroy crops. 


Post a Comment