Follow KVARTHA on Google news Follow Us!
ad

Shot Dead | 'മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ വെടിവച്ചുകൊന്നു'; സുഹൃത്തിനായി അന്വേഷണം

എടുത്തത് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പ്രതി വഴക്കിടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ Jharkhand News, Jamshedpur News, Killed, Shot, Friend
ജംഷഡ്പുര്‍: (www.kvartha.com) മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 25 കാരായ സുഹൃത്തിനെ യുവാവ് വെടിവച്ചുകൊന്നതായി പൊലീസ്. ജാര്‍ഖണ്ഡിലെ ജംഷഡ്പുരില്‍ ശനിയാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. വിശാല്‍ പ്രസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്.

പൊലീസ് പറയുന്നത്: വിശാല്‍ പ്രസാദിനെ കൊലപ്പെടുത്തി, ഒളിവില്‍ പോയ പ്രതി അഭിഷേകിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. തന്റെ ഫോണ്‍ മോഷ്ടിച്ചത് വിശാലാണെന്ന സംശയം അഭിഷേകിനുണ്ടായിരുന്നു. ഇതാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.


 

കൊലപാതകം നടന്ന ശനിയാഴ്ച രാവിലെ വിശാലിന്റെ വീട്ടിലെത്തിയ അഭിഷേക് ഫോണ്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഫോണെടുത്തിട്ടില്ലെന്ന് വിശാല്‍ അഭിഷേകിനെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. അന്നു രാത്രി അഭിഷേക് വിശാലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: News, National, National-News, Police-News, Jharkhand News, Jamshedpur News, Killed, Shot, Friend, Jamshedpur Man Shoots Friend Over Suspicion He Stole His Phone: Police.

Post a Comment