Jobs | ഓഗസ്റ്റിൽ ഐടി മേഖലയിലെ റിക്രൂട്ട്‌മെന്റിൽ വൻ ഇടിവ്; റിപ്പോർട്ട് പുറത്ത്; ഉത്സവ സീസണിന് മുമ്പ് 1 ലക്ഷം പുതിയ ജോലിക്കാരെ നിയമിക്കുമെന്ന വാഗ്ദാനവുമായി ഈ കമ്പനി; സ്ത്രീകൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ ഐടി, ഇൻഷുറൻസ്, വാഹനം, ഹെൽത്ത് കെയർ, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (BPO) മേഖലകളിലെ ജാഗ്രതയോടെയുള്ള സമീപനം കാരണം 2023 ഓഗസ്റ്റിൽ ഓഫീസ് ജോലികളിലേക്കുള്ള നിയമനങ്ങളിൽ വാർഷിക അടിസ്ഥാനത്തിൽ ആറ് ശതമാനം ഇടിവ്. ഈ വർഷം ഓഗസ്റ്റിൽ 2,666 തൊഴിലവസരങ്ങളാണ് ഉണ്ടായതെങ്കിൽ ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 2,828 തൊഴിലവസരങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, നൗക്രി ജോബ്‌സ്‌പീക്ക് ഇൻഡക്‌സ് അനുസരിച്ച്, 2023 ഓഗസ്റ്റിൽ പ്രതിമാസ അടിസ്ഥാനത്തിൽ ജോലികളിൽ നാല് ശതമാനം വർധനവ് രേഖപ്പെടുത്തി. നൗക്രി ജോബ്‌സ്‌പീക്ക്, ഇന്ത്യൻ തൊഴിൽ വിപണിയുടെ അവസ്ഥ വിവരിക്കുന്ന പ്രതിമാസ സൂചികയാണ്.

Jobs | ഓഗസ്റ്റിൽ ഐടി മേഖലയിലെ റിക്രൂട്ട്‌മെന്റിൽ വൻ ഇടിവ്; റിപ്പോർട്ട് പുറത്ത്; ഉത്സവ സീസണിന് മുമ്പ് 1 ലക്ഷം പുതിയ ജോലിക്കാരെ നിയമിക്കുമെന്ന വാഗ്ദാനവുമായി ഈ കമ്പനി; സ്ത്രീകൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും

ഐടി മേഖലയിൽ ഏറ്റവും വലിയ ഇടിവ്

2023 ഓഗസ്റ്റിൽ ഐടി മേഖലയിലെ റിക്രൂട്ട്‌മെന്റിൽ പരമാവധി 33 ശതമാനം ഇടിവുണ്ടായി. ഇൻഷുറൻസ് മേഖലയിൽ 19 ശതമാനവും വാഹന രംഗത്ത് 14 ശതമാനവും ആരോഗ്യ സംരക്ഷണത്തിൽ 12 ശതമാനവും ബിപിഒ 10 ശതമാനവും കുറഞ്ഞു. എന്നാൽ ഓയിൽ-ഗ്യാസ് മേഖലയിലെ കമ്പനികൾ ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 2023 ഓഗസ്റ്റിൽ 17 ശതമാനം കൂടുതൽ റിക്രൂട്ട്‌മെന്റ് നടത്തി. ഹോസ്പിറ്റാലിറ്റി മേഖലയിലെ കമ്പനികൾ 14 ശതമാനവും ഫാർമയിൽ 12 ശതമാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ 8 ശതമാനവും കൂടുതൽ ജോലികൾ നൽകി.

ഫ്ലിപ്കാർട്ട് ഒരു ലക്ഷം താൽക്കാലിക ജോലികൾ നൽകും

അതേസമയം ഉത്സവ സീസണിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം താൽകാലിക ജോലികൾ നൽകാൻ ഫ്ലിപ്പ്കാർട്ട് പദ്ധതിയിടുന്നു. ബിഗ് ബില്യൺ ഡേയ്‌സിൽ വൻ വിൽപനയാണ് നടന്നതെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി പറഞ്ഞു. സ്ത്രീകളെയും വികലാംഗരെയും തൊഴിലിന്റെ ഭാഗമാക്കും.

Keywords: News, New Delhi, National, Jobs, IT Sector, Hiring, Naukri JobSpeak Index,   IT sector Hiring Declines In August: Naukri JobSpeak Index.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia