Follow KVARTHA on Google news Follow Us!
ad

Obituary | പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

വിവിധ മഹല്ലുകളിലെ ഖാസിയാണ് Obituary, Islamic Scholar, Kadery Muhammad Musliyar, മലപ്പുറം വാർത്തകൾ
കോഴിക്കോട്: (www.kvartha.com) പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ മലപ്പുറത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലപ്പുറം മേല്‍മുറി സ്വദേശിയാണ്.

News, Kozhikode, Kerala, Obituary, Islamic Scholar, Kadery Muhammad Musliyar,  Islamic scholar Kadery Muhammad Musliyar passed away.

കാടേരി അബ്ദുല്‍ വഹാബ് മുസ്ലിയാർ - മൈമൂന ദമ്പതികളുടെ മകനായി 1963ലാണ് ജനനം. മേല്‍മുറി, ഇരുമ്പുഴി, ചെമ്മങ്കടവ്, കോങ്കയം, രണ്ടത്താണി കിഴക്കേപുരം എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. 1979ല്‍ മലപ്പുറം കോട്ടപ്പടി മോഡല്‍ എച് എസ് എസില്‍ നിന്നാണ് എസ്എസ്എല്‍സി പാസായത്. 33 വര്‍ഷമായി ഇരുമ്പുചോല ജുമാ മസ്ജിദില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചു. മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളിലെ ഖാസിയുമായിരുന്നു.

സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, സമസ്ത ഏറനാട് താലൂക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. 2021 ജനുവരി 13നാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ഖബറടക്കം വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: നസീറ. മക്കള്‍: അബ്ദുല്ല കമാല്‍ ദാരിമി, അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, അബ്ദുല്‍ മാജിദ്, അബ്ദുല്‍ ജലീല്‍, നഫീസത്, പരേതയായ മുബശ്ശിറ. മരുമക്കള്‍: നിബ്‌റാസുദ്ദീന്‍ ഹൈതമി ചീക്കോട്, ഫാത്വിമ നഫ്‌റീറ. സഹോദരങ്ങള്‍: അബ്ദുല്‍ ശുകൂർ ദാരിമി, ഉമ്മുല്‍ ഫദ്‌ല, പരേതരായ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഖദീജ.

Keywords: News, Kozhikode, Kerala, Obituary, Islamic Scholar, Kadery Muhammad Musliyar,  Islamic scholar Kadery Muhammad Musliyar passed away.
< !- START disable copy paste -->

Post a Comment