സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ ആധാറിനെ പ്രധാന തിരിച്ചറിയല്‍ രേഖയാക്കി മാറ്റുക എന്നത് ഇന്‍ഡ്യയുടെ ദീര്‍ഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചൂടുള്ളതും ആര്‍ദ്രതയുള്ളതുമായ കാലാവസ്ഥയില്‍ പലപ്പോഴും ബയോമെട്രിക് വിവരങ്ങളില്‍ പിഴവുകള്‍ വരാമെന്ന് ഉള്‍പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ പിഴവുകള്‍ സേവനം നിഷേധിക്കപ്പെടുന്നതിന് വരെ കാരണമാകുമെന്നും മൂഡിസ് കുറ്റപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി സര്‍കാര്‍ അഞ്ചാം തവണയും നീട്ടിയിരുന്നു. 2023 ഡിസംബര്‍ വരെയാണ് ഈ സമയപരിധി നീട്ടിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മൂഡിസിന്റെ വിമര്‍ശനങ്ങള്‍.
Keywords: News, National, National-News, Malayalam-News, India, Aadhaar, Not Reliable, Document, Moody, Security, Privacy, Biometric Technology, India’s Aadhaar is not a reliable document: Moody’s.