Follow KVARTHA on Google news Follow Us!
ad

Anju | സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ അഞ്ജു തിരിച്ചെത്തിയേക്കുമെന്ന് റിപോര്‍ട്

'മക്കളെ കാണാനാവാത്തതിനാല്‍ യുവതി അതീവ മാനസിക ബുദ്ധിമുട്ടില്‍' Peshawar News, Pakistan News, Indian National, Housewife, Anju, Kids, Rajasthan
പെഷാവര്‍: (www.kvartha.com) സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ വേണ്ടി അതിര്‍ത്തി കടന്ന് പാകിസ്താനിലേക്ക് പോയ ഉത്തര്‍പ്രദേശില്‍നിന്നുള്ള അഞ്ജു (34) അടുത്തമാസം തിരിച്ചെത്തിയേക്കുമെന്ന് റിപോര്‍ട്. ഇവരുടെ ഇന്‍ഡ്യയിലുള്ള രണ്ട് മക്കളെ കാണാത്തതിനാല്‍ അവര്‍ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടന്‍ തിരിച്ചെത്തിയേക്കുമെന്നും പാകിസ്താനിയായ ഭര്‍ത്താവ് നസറുല്ല (29) യാണ് വെളിപ്പെടുത്തിയത്.

ഭിവാദി ജില്ലയിലെ ഹോണ്ട മോടോഴ്സില്‍ ജോലി ചെയ്തിരുന്ന അഞ്ജു എന്ന യുവതി തന്റെ സുഹൃത്തായ നസ്റുല്ലയെ കാണാന്‍ ഏപ്രില്‍ 21 നാണ് പാകിസ്താനിലെത്തിയത്. ഫാത്വിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25ന് നസറുല്ലയെ വിവാഹം ചെയ്തു. 2019 മുതല്‍ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിര്‍ത്തി കടന്നു വിവാഹത്തിലെത്തിയത്.

വാഗ അതിര്‍ത്തി വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നതെന്നും ഭര്‍ത്താവ് അരവിന്ദിനോട് സുഹൃത്തിനെ കാണാനായി കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീടാണ് അഞ്ജു പാകിസ്താനിലേക്കാണ് പോയതെന്ന് മാധ്യമങ്ങള്‍ വഴിയാണ് അരവിന്ദ് അറിയുന്നത്. പാകിസ്താനിലെത്തിയ അഞ്ജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരുടെ രേഖകള്‍ ശരിയാണെന്ന് കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നല്‍കുകയായിരുന്നു.

ആദ്യ ഭര്‍ത്താവ് അരവിന്ദും അഞ്ജുവും 2007 ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും 15 വയസുള്ള പെണ്‍കുട്ടിയും ആറ് വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. 2019ല്‍ പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി ഇന്‍ഡ്യയിലേക്ക് എത്തിയ പാകിസ്താന്‍ സ്വദേശി സീമ ഗുലാം ഹൈദറിന്റെ കഥയുമായി സാമ്യമുള്ളതാണു അഞ്ജുവിന്റെ കഥ.

 

Keywords: News, National, National-News, Malayalam-News, Peshawar News, Pakistan News, Indian National, Housewife, Anju, Kids, Rajasthan, Indian national Anju likely to return from Pakistan next month to meet her kids. 

Post a Comment