Follow KVARTHA on Google news Follow Us!
ad

Cricket | ഏഷ്യാ കപ്പ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം റിസർവ് ദിനത്തിലും ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ചയും കൊളംബോയിൽ മഴയ്ക്ക് സാധ്യത India, Pakistan, Asia Cup, Cricket, Sports
കൊളംബോ: (www.kvartha.com) ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ മൂന്നാം മത്സരം ഇന്ത്യയും പാകിസ്താനും തമ്മിൽ റിസർവ് ദിനത്തിൽ നടക്കും. മഴ കാരണം ഞായറാഴ്ച ഈ മത്സരം പൂർത്തിയാക്കാനായില്ല. ഇനി തിങ്കളാഴ്ചയാണ് (സെപ്റ്റംബർ 11) മത്സരം. തിങ്കളാഴ്ചയും കൊളംബോയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നു. എന്നാൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മഴയ്ക്ക് സാധ്യത കുറവാണ്.

News, National, Colombo, India, Pakistan, Asia Cup, Cricket, Sports, India vs Pakistan: What happens if Asia Cup 2023 Super 4 match is washed out on reserve day.

മത്സരം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിക്കും. ഞായറാഴ്ച കളി തുടങ്ങുമ്പോൾ ആകാശം തെളിഞ്ഞതും വെയിലുമായിരുന്നു. എന്നാൽ ഇതിന് ശേഷം കാലാവസ്ഥ മാറി കനത്ത മഴ പെയ്തു. കളി ഞായറാഴ്ച നിർത്തിയ ഘട്ടത്തിൽ നിന്ന് തിങ്കളാഴ്ച കളി പുനരാരംഭിക്കും. 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിലെ ഏക മത്സരമാണ് ഇന്ത്യ-പാകിസ്താൻ മത്സരം, അതിനായി റിസർവ് ഡേ ഏർപെടുത്തിയിരുന്നു. റിസർവ് ദിനത്തിൽ ഈ രണ്ട് ടീമുകളും ഏകദിന ഫോർമാറ്റിൽ ആദ്യമായി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്.

റിസർവ് ദിനത്തിൽ മത്സരം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച കൊളംബോയിൽ കാലാവസ്ഥാ പ്രവചനം വളരെ സമാനമാണ്, ഇടിമിന്നലിനുള്ള സാധ്യതയും മഴയും 40-50% വരെയാണ്. തിങ്കളാഴ്ചയും കളി ഉപേക്ഷിച്ചാൽ, ടീമുകൾ ഓരോ പോയിന്റ് വീതം പങ്കിടുകയും മത്സരം 'ഫലമില്ല' എന്ന നിലയിലേക്ക് പോകുകയും ചെയ്യും.

ടീം ഇന്ത്യക്ക് പ്രശ്‌നങ്ങൾ ഉണ്ടായേക്കാം

സെപ്റ്റംബർ 12ന് (ചൊവ്വാഴ്‌ച) കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ കൂടി ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഞായറാഴ്ച പാകിസ്‌താനെതിരായ മത്സരത്തിനായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഇപ്പോൾ റിസർവ് ദിനത്തിലും കളിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് ദിവസം തുടർച്ചയായി ഇന്ത്യൻ താരങ്ങൾ മൈതാനത്തിറങ്ങേണ്ടി വരും. അത്തരമൊരു സാഹചര്യത്തിൽ, കളിക്കാർ തളർന്നുപോകാനും പരുക്കേൽക്കാനുള്ള സാധ്യതയും വർധിക്കുന്നു.

Keywords: News, National, Colombo, India, Pakistan, Asia Cup, Cricket, Sports, India vs Pakistan: What happens if Asia Cup 2023 Super 4 match is washed out on reserve day.
< !- START disable copy paste -->

Post a Comment