രാജ്യത്തിന്റെ പേര് 'ഭാരത്' എന്ന് മാറ്റുന്നതിനെ ചിലർ ആവേശത്തോടെ വീക്ഷിക്കുമ്പോൾ, മറ്റുള്ളവർ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിന് പിന്നിലെ രാഷ്ട്രീയ പ്രേരണകളെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നു. രസകരമായ പ്രതികരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു. ചിലർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർകാർ ഓഫീസുകളുടെയും പേരുകളിലെ 'ഇന്ത്യ' എന്തുചെയ്യുമെന്ന് വ്യക്തമാക്കി രംഗത്തെത്തി.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം 'ഐഎസ്ആർഒ' (ISRO) യുടെ പേര് ഇനി 'ബിസ്‌റോ' എന്നാക്കി മാറ്റുമെന്ന ഊഹാപോഹങ്ങളാണ് നെറ്റിസൺസ് കമന്റ് ചെയ്തത്. എയർ ഇന്ത്യയുടെ പേര് എയർ ഭാരത് എന്നും ഐഎഎസ്, ഐപിഎസ് തുടങ്ങിയവയിലെ ഇന്ത്യൻ ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റേണ്ടി വരുമെന്നും ചിലർ പ്രതികരിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ 'റിസർവ് ബാങ്ക് ഓഫ് ഭാരത്' എന്നാണ് മറ്റുചിലർ വിശേഷിപ്പിച്ചത്..
മറുവശത്ത് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രികറ്റ് ഇൻ ഇന്ത്യ (BCCI) യുടെ പേര് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രികറ്റ് ഇൻ ഭാരത് എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ രാജ്യത്തെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡികൽ സയൻസസും ഭാരത് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജി എന്നും ഭാരത് ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക ൽ സയൻസസ് എന്നും സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ മാറ്റി.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസ് (എയിംസ്) ഓൾ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡികൽ സയൻസസ് എന്നും മാറ്റിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഭാരത് എന്നാണ് ഒരുവിഭാഗം എഴുതിയിരിക്കുന്നത്. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ലീഗിനെ ഭാരത് ക്രിക്കറ്റ് ലീഗ് എന്ന് ചിലർ വിളിക്കുന്നു. എന്നാൽ, ഭാരത് പെട്രോളിയം സുരക്ഷിതമാണ് എന്നായിരുന്നു ഒരു എക്സ് ഉപയോക്താവ് കുറിച്ചത്.
since India is renamed as Bharat
— shubh 𝕏 (@Shubh4_all0) September 5, 2023
Indigo will now be called pic.twitter.com/gl9DIRRofu
അതേസമയം സർകാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലെ ഡൊമൈനിലെ 'ഇൻ' (in) മാറ്റേണ്ടിവരുമെന്ന ആശങ്ക ചിലർ പ്രകടിപ്പിച്ചപ്പോൾ 'ബ്രാ' എന്നാക്കാമെന്നുള്ള രസകരമായ പ്രതികരണങ്ങളും കണ്ടു. 'bh' ബഹ്‌റൈനും 'bt' ഭൂട്ടാനും ഉപയോഗിക്കുകയാണ് നിലവിൽ. കൂടാതെ, പൗരന്മാരുടെ ആധാർ കാർഡ്, പാസ്പോർട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് തുടങ്ങിയ രേഖകളിലും കറൻസിയിലും 'ഇന്ത്യ' എന്ന് അച്ചടിച്ചിട്ടുള്ളതിനാൽ ഇനി ഇത് മാറാൻ ക്യൂ നിൽക്കേണ്ടി വരുമോയെന്ന ആശങ്ക പ്രകടിപ്പിച്ചവരും ഏറെയാണ്. അഭ്യൂഹങ്ങൾക്കും സാമൂഹ്യ മാധ്യമങ്ങളിലും രാഷ്ട്രീയ പാർടികൾക്കിടയിലും നടക്കുന്ന ചർച്ചകൾക്ക് അപ്പുറം കേന്ദ്ര സർകാരിന്റെ ഭാഗത്ത് നിന്ന് പേരുമാറ്റത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല .
Keywords: News, National, New Delhi, India, Bharat, Parliament, PM Modi, Politics, India or Bharat? Discussion of name change.
< !- START disable copy paste -->