ഇന്ത്യ വിരുദ്ധ അജണ്ടയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും ലക്ഷ്യമിട്ട് കാനഡയിൽ അടുത്തിടെ ഭീഷണികൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, കാനഡയിലെ അത്തരം പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ ഹൈക്കമ്മീഷൻ/കോൺസുലേറ്റ് ജനറൽ കനേഡിയൻ അധികാരികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് പ്രസ്താവനയിൽ പറയുന്നു.
കാനഡയിലെ സുരക്ഷാ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം നിർദേശിക്കുന്നതായി ഇന്ത്യാ ഗവൺമെന്റ് അറിയിച്ചു. ഇന്ത്യൻ പൗരന്മാരോടും കാനഡയിൽ താമസിക്കുന്ന വിദ്യാർഥികളോടും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും ടൊറന്റോയിലും വാൻകൂവറിലുമുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും madad(dot)gov(dot)in എന്ന ഹെൽപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
Advisory for Indian Nationals and Indian Students in Canada:https://t.co/zboZDH83iw pic.twitter.com/7YjzKbZBIK
— Arindam Bagchi (@MEAIndia) September 20, 2023
Keywords: News, National, New Delhi, India-Canada Standoff, Canada, India issues advisory for its nationals, students in Canada amid row.
< !- START disable copy paste -->