ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 15.2 ഓവറില്‍ ലങ്കന്‍ ടീം 50 റണ്‍സില്‍ ഒതുങ്ങി. മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും ശക്തമായ ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ശ്രീലങ്കയുടെ 10 വിക്കറ്റുകളും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വീഴ്ത്തി. ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. അതേ സമയം ഹാര്‍ദിക് 2.2 ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബുംറ അഞ്ച് ഓവറില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 17 റണ്‍സെടുത്ത കുസല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.
ഇന്ത്യയ്ക്കെതിരായ ഏകദിനത്തില്‍ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. നേരത്തെ, ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യ ശ്രീലങ്കയെ 22 ഓവറില്‍ 73 റണ്‍സിന് പുറത്താക്കിയിരുന്നു. ഇത് മാത്രമല്ല, ഇന്ത്യയ്ക്കെതിരായ ഏകദിനത്തില്‍ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറും കൂടിയാണിത്. നേരത്തെ 2014ല്‍ മിര്‍പൂരില്‍ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് 58 റണ്‍സ് നേടിയിരുന്നു. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 50 റണ്‍സാണ്. നേരത്തെ, 2000-ല്‍ ഷാര്‍ജയില്‍ നടന്ന ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ടീം 54 റണ്‍സിന് പുറത്തായിരുന്നു. ഇപ്പോള്‍ ഇതിലും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്ക നേടിയത്.
Keywords: Cricket, Sri Lanka, Asia Cup, Sports, Sports News, Asia Cup 2023, India vs Srilanka, Cricket News, India annihilate Sri Lanka in Asia Cup final, win by 10 wickets in 6.1 overs.
< !- START disable copy paste -->