Booked | അധ്യാപകനെ പോക്സോ കേസില്‍ കുടുക്കിയെന്ന സംഭവം; വിദ്യാര്‍ഥിനിയുടെ മാതാവ് ഉള്‍പെടെയുളളവര്‍ക്കെതിരെ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു

 


തലശ്ശേരി: (www.kvartha.com) പോക്സോ കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന് സസ്പെഷനില്‍ കഴിയുന്ന കടമ്പൂര്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിരപരാധിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപകനെ പോക്സോ കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതെന്ന് എടക്കാട് പൊലീസ് പറഞ്ഞു.

അധ്യാപകനെതിരെ ഗൂഢാലോചന നടത്തി ഹൈകോടതിയില്‍ പോക്സോ കേസ് ഫയല്‍ ചെയ്ത വിദ്യാര്‍ഥിനിയുടെ മാതാവിനെതിരെയും മറ്റുളളവര്‍ക്കെതിരെയുമാണ് അന്വേഷണം നടന്നുവരുന്നത്.
സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകനെതിരെ തെറ്റായ പരാതി നല്‍കിയതിനാണ് എടക്കാട് പൊലീസ് സ്വമേധയാ കേസെടുത്തത്. ഇവര്‍ക്ക് പുറമെ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സുധാകരന്‍ മഠത്തില്‍ അധ്യാപകന്‍ പി എം സജി, പി ടി എ പ്രസിഡന്റ് കെ രഞ്ചിത്ത് എന്നിവരും കേസിലെ പ്രതികളാണ്.

കടമ്പൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കോഴിക്കോട് സ്വദേശിയായ പി ജി സുധിയെ കളളക്കേസില്‍ കുടുക്കുന്നതിനാണ് വ്യാജ പരാതി നല്‍കിയതെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എടക്കാട് സി ഐ സുരേന്ദ്രന്‍ കല്യാടന്‍, എസ്‌ഐ എന്‍ വിജേഷ്, എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയതാണെന്ന് വ്യക്തമായത്.

കഴിഞ്ഞ ഒരുവര്‍ഷമായി കുറ്റാരോപിതനായ അധ്യാപകന്‍ സസ്പെന്‍ഷനിലാണ്. 2022-ഒക്ടോബര്‍ 21-ന് ഉച്ചയ്ക്ക് രണ്ടേകാല്‍ മണിയോടെ സുധി മാസ്റ്റര്‍ സ്‌കൂള്‍ മൈതാനത്തിന് സമീപത്തെ വിദ്യാര്‍ഥിനികളുടെ വസ്ത്രം മാറുന്ന മുറിയില്‍ കടന്ന് ചെന്ന് 13 വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗീക ചേഷ്ടകള്‍ കാണിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നായിരുന്നു ആരോപണം. അന്ന് ഒരു വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഭവം വസ്തുതാപരമല്ലെന്ന് കണ്ടെത്തിയിരുന്നു.

Booked | അധ്യാപകനെ പോക്സോ കേസില്‍ കുടുക്കിയെന്ന സംഭവം; വിദ്യാര്‍ഥിനിയുടെ മാതാവ് ഉള്‍പെടെയുളളവര്‍ക്കെതിരെ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു


Keywords: News, Kerala, Kerala-News, Kannur, Police-News, Edakkad News, Kannur News, Kadambur News, Thalassery News, POCSO, Booked, Case, Mother, School, Teachers, Conspiracy, Incident of Teacher caught in POCSO case; Police booked against student's mother with conspiracy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia