Follow KVARTHA on Google news Follow Us!
ad

Inauguration | പരിയാരം സിന്തറ്റിക് ട്രാക് ഉദ്ഘാടനം: മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ബിജെപി

ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെ ഒരു ഫോടോ വെക്കാന്‍പോലും തയാറായിട്ടില്ലെന്ന് ആരോപണം Inauguration, Pariyaram Synthetic Track, BJP, CM, Kerala News
കണ്ണൂര്‍: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് കാംപസിലൊരുക്കിയ സിന്തറ്റിക് ട്രാക്, ഫുട്‌ബോള്‍ മൈതാനം ഉദ്ഘാടനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ ഖേലോ ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പെടുത്തി കേന്ദ്രസര്‍കാര്‍ നിര്‍മിച്ച സിന്തറ്റിക്ക് ട്രാക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പരിപാടി ബഹിഷ്‌ക്കരിക്കുന്നതായി മാടായി മണ്ഡലം പ്രസിഡന്റ് സി ഭാസ്‌ക്കരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ട്രാകിന് വേണ്ടി നിര്‍മാണ ചിലവായി 6.94 കോടി രൂപ പൂര്‍ണമായും അനുവദിച്ചത് കേന്ദ്ര സര്‍കാര്‍ ആണെന്നിരിക്കെ ഇത് പിണറായി സര്‍കാരിന്റെ പദ്ധതിയെന്ന രീതിയിലാണ് പ്രചാരണം നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

Inauguration of Pariyaram synthetic track: BJP will boycott the Chief Minister's event, Kannur, News, Pariyaram Synthetic Track, BJP, Inauguration, Chief Minister, Pinarayi Vijayan, Board, Kerala News

ഉദ്ഘാടന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെ ഒരു ഫോടോ വെക്കാന്‍പോലും തയാറായിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.

അതേസമയം സിന്തറ്റിക് ട്രാകിന് പണം അനുവദിച്ച നരേന്ദ്രമോദിക്കും കേന്ദ്ര ഗവണ്‍മെന്റിനും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ മെഡികല്‍ കോളജ് പരിസരത്ത് ബിജെപി മാടായി മണ്ഡലം കമിറ്റി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ജില്ലാ കമിറ്റി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Keywords: Inauguration of Pariyaram synthetic track: BJP will boycott the Chief Minister's event, Kannur, News, Pariyaram Synthetic Track, BJP, Inauguration, Chief Minister, Pinarayi Vijayan, Board, Kerala News.

Post a Comment