IMA Seminar |ഹൃദയ താള വ്യതിയാനം ഗൗരവത്തോടെ കാണണമെന്ന് ഐ എം എ സെമിനാര്‍

 


കണ്ണൂര്‍: (KVARTHA) ഹൃദയതാള വ്യതിയാനത്തെ ഗൗരവത്തോടെ കാണണമെന്നും തല്‍സമയം തക്കതായ ചികിത്സ ലഭ്യമായാല്‍ അവയെ പൂര്‍ണമായും ഭേദമാക്കാന്‍ ആകുമെന്നും സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ സി വി ഉമേഷ്. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA) കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹൃദയതാള വ്യതിയാനത്തിന് ഹൃദയസംബന്ധമായും അല്ലാതെയും കാരണങ്ങളുണ്ട്. തൈറോയ്ഡ് രോഗങ്ങള്‍, വിളര്‍ച, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പരിഗണിക്കേണ്ടതുണ്ട്. കൃത്യമായ രോഗനിര്‍ണയവും ഫലപ്രദമായ ചികിത്സയും ലഭ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ഐഎംഎ പ്രസിഡന്റ് ഡോ വി സുരേഷ് അധ്യക്ഷനായിരുന്നു.

സെക്രടറി ഡോ രാജ് മോഹന്‍, സംസ്ഥാന കമിറ്റി അംഗം ഡോ സുല്‍ഫികര്‍ അലി, ഡോ ഹനീഫ്, ഡോ മോഹന കൃഷ്ണന്‍, ഡോ വരദരാജ്, ഡോ അക്ബര്‍, ഡോ എം സി ജയറാം, ഡോ എ കെ ജയചന്ദ്രന്‍, ഡോ മനു മാത്യൂസ്, ഡോ നിര്‍മല്‍ രാജ്, ഡോ മുഷ് താഖ് തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

IMA Seminar |ഹൃദയ താള വ്യതിയാനം ഗൗരവത്തോടെ കാണണമെന്ന് ഐ എം എ സെമിനാര്‍

Keywords: IMA seminar to take cardiac arrhythmias seriously, Kannur, News, IMA Seminar, Speech, Cardiac Arrhythmias, Conference, Doctors, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia