നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ ഇയാള്‍ക്ക് അത്തരത്തില്‍ ഫേസ്ബുക് ഐഡികളില്ലെന്ന് മനസ്സിലായി. പിന്നീട് പൊലീസ് സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ പ്രതി രണ്ടാനമ്മയാണെന്ന് വ്യക്തമായത്. മൊബൈല്‍ വഴി പെണ്‍കുട്ടിയുടെ പിതാവിന്റെ പേരില്‍ ഫേസ്ബുക് ഐഡി ഉണ്ടാക്കി ഇവര്‍ പോസ്റ്റിടുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് രണ്ടാനമ്മ പൊലീസിനെ അറിയിച്ചു. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രദേശവാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചു പോയതാണ്. പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Idukki-News, Police-News, Idukki News, Thodupuzha News, Minor Girl, Sale Post, Social Media, Police, Accused, Illegal post on social media; Police identifies accused.