Cancer | കാന്‍സര്‍ ചികിത്സ വെറും 7 മിനിറ്റില്‍! അര്‍ബുദ കോശങ്ങളെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും; ഈ അത്ഭുത കുത്തിവയ്പിനെ അറിയാം

 


ലണ്ടന്‍: (www.kvartha.com) പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്ന, ആഗോളതലത്തില്‍ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് കാന്‍സര്‍. പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറും സ്ത്രീകളില്‍ ഗര്‍ഭാശയ-സ്തനാര്‍ബുദവുമാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ മികച്ച ചികിത്സ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഇപ്പോള്‍ ലഭ്യമാണെങ്കിലും, സാധാരണക്കാര്‍ക്ക് ഇത് ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, കാന്‍സര്‍ ചികിത്സയ്ക്കായി ശാസ്ത്രജ്ഞര്‍ തുടര്‍ച്ചയായി പരിശ്രമിക്കുകയും പുതിയ ചികിത്സാ രീതികള്‍ ഗവേഷണം ചെയ്യുകയും ചെയ്യുന്നു.
                   
Cancer | കാന്‍സര്‍ ചികിത്സ വെറും 7 മിനിറ്റില്‍! അര്‍ബുദ കോശങ്ങളെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും; ഈ അത്ഭുത കുത്തിവയ്പിനെ അറിയാം

അതേസമയം, അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കാന്‍സര്‍ ചികിത്സയ്ക്കായി ഒരു പുതിയ കുത്തിവയ്പ്പ് രീതി ഗവേഷകരുടെ സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് കാന്‍സര്‍ ചികിത്സയില്‍ ഗുണം ചെയ്യും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകത്തിലെ ആദ്യത്തെ ഏഴ് മിനിറ്റ് കാന്‍സര്‍ ചികിത്സ യുകെയില്‍ ആരംഭിക്കാന്‍ പോകുന്നു. ഈ കുത്തിവയ്പ്പുകള്‍ ഇതുവരെയുള്ള കാന്‍സര്‍ ചികിത്സയുടെ ദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കും. ചികിത്സയുടെ സമയം കുറയ്ക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഗവണ്‍മെന്റ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (NHSS) അധികൃതര്‍ പറയുന്ന പ്രകാരം കാന്‍സര്‍ ചികിത്സയ്ക്കായി കുത്തിവയ്പ്പ് ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇംഗ്ലണ്ട് മാറും. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (MHRA) അംഗീകാരത്തിന് ശേഷം, അറ്റെസോലിസുമാബ് (Atezolizumab) എന്ന് പേരിട്ടിരിക്കുന്ന ഈ ഇമ്മ്യൂണോതെറാപ്പി ലഭ്യമാകുമെന്ന് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത് ഇവിടുത്തെ നൂറുകണക്കിന് കാന്‍സര്‍ രോഗികളുടെ ചികിത്സയില്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള സങ്കീര്‍ണമായ കാന്‍സര്‍ ചികിത്സ ലളിതമാക്കാന്‍ ചര്‍മത്തിന് നല്‍കുന്ന ഈ കുത്തിവയ്പ്പ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 30 മുതല്‍ 60 മിനിറ്റ് വരെയായിരുന്നു ചികിത്സയുടെ സമയം, അത് ഏഴ് മിനിറ്റായി കുറയും.

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജെനെന്‍ടെക് തയ്യാറാക്കിയ കുത്തിവയ്പ്പാണ് അറ്റെസോലിസുമാബ്. കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ രോഗിയുടെ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ഒരു ഇമ്മ്യൂണോതെറാപ്പി മരുന്നാണിത്. ഇംഗ്ലണ്ടില്‍ ഈ കുത്തിവയ്പ്പ് ഉപയോഗിച്ച് ചികിത്സ ആരംഭിക്കുന്നതിലൂടെ 3,600-ലധികം രോഗികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇതുവരെയുള്ള ചികിത്സയില്‍ പല രോഗികളുടെയും സിരകളില്‍ മരുന്ന് എത്താന്‍ കൂടുതല്‍ സമയമെടുക്കാറുണ്ട്. ഇപ്പോള്‍ പുതിയ രീതിയിലൂടെ കുത്തിവയ്പ്പ് ഞരമ്പിലൂടെ നല്‍കാതെ ചര്‍മ്മത്തിനടിയിലൂടെ ശരീരത്തിലേക്ക് എളുപ്പത്തില്‍ എത്തിക്കാമെന്നാണ് വിലയിരുത്തുന്നത്.

Keywords: Cancer Treatment, Health, Lifestyle, World News, England News, Health News, How world's first 7-minute cancer treatment jab will work.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia