Malabar Spinach | പോഷകങ്ങളാല്‍ സമ്പുഷ്ടം; അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം വള്ളിച്ചീര; ആരോഗ്യ ഗുണങ്ങളും ഏറെ

 


തിരുവനന്തപുരം: (www.kvartha.com) ധാരാളം ഔഷധഗുണങ്ങളുള്ള ചെടിയാണ് വള്ളിച്ചീര (ശാസ്ത്രീയനാമം: Basella alba). മലബാര്‍ സ്പിനാഷ്, വഷള ചീര, ബസല്ല എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവ നിരവധി പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. വേലിയിലോ പന്തലിട്ടുകൊടുത്തോ വളര്‍ത്താം. പച്ചനിറത്തിലും ചുവന്ന നിറത്തിലും വള്ളികളുള്ള രണ്ടിനമുണ്ട്.
     
Malabar Spinach | പോഷകങ്ങളാല്‍ സമ്പുഷ്ടം; അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം വള്ളിച്ചീര; ആരോഗ്യ ഗുണങ്ങളും ഏറെ

ആരോഗ്യ ഗുണങ്ങള്‍

വള്ളി ചീരയില്‍ വിറ്റാമിന്‍ എ, സി, ഇരുമ്പ്, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടവുമാണ്. മറ്റൊരു ഗുണം നല്ല അളവില്‍ ആന്റിഓക്സിഡന്റുകള്‍ ഉണ്ടെന്നതാണ്, പ്രത്യേകിച്ച് ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, നിങ്ങളുടെ കോശങ്ങളെ പ്രായമാകാതിരിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കളാണിവ. വാതപിത്തരോഗങ്ങള്‍, പൊള്ളല്‍, അര്‍ശസ്, ചര്‍മരോഗങ്ങള്‍, ലൈംഗികബലഹീനത, അള്‍സര്‍ മുതലായ രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

എങ്ങനെ കൃഷിചെയ്യാം

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന മികച്ച ചെടിയാണ് വള്ളിച്ചീര. പച്ച ഇനമാണ് ഏറെ രുചികരം. ചുവന്ന തണ്ടുള്ളതിനെ ബസെല്ലാ റൂബറാ എന്നും വെള്ളത്തണ്ടുള്ളതിനെ ബസല്ല ആല്‍ബാ എന്നുമാണു വിളിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ വളര്‍ത്താന്‍ പറ്റിയ ഇനമാണ്. ഒരു വള്ളി ചീരയില്‍ നിന്ന് തന്നെ നിരവധി തൈകള്‍ കിട്ടുമെന്നത് പ്രത്യേകതായാണ്. വെറും 40 ദിവസം കൊണ്ട് തന്നെ പൂത്തുതുടങ്ങും.

മെയ് -ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് വള്ളിച്ചീര നടാന്‍ അനുയോജ്യം സമയം. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണാണ് ഉത്തമം. തണ്ട് മുറിച്ചുനട്ടും കായ് നട്ടുമുളപ്പിച്ചും വളര്‍ത്താം. സാധാരണജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍മതി. പ്രത്യേകിച്ച് വളത്തിന്റെ ആവിശ്യമില്ല. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നല്‍കാം. പന്തലിട്ട് വളര്‍ത്താന്‍ സ്ഥലമുണ്ടെങ്കില്‍ അങ്ങിനെ വളര്‍ത്താം. കമ്പുകള്‍ നാട്ടി അതില്‍ പടര്‍ത്തുകയുമാവാം. നട്ട് ആറാഴ്ചകൊണ്ട് വിളവ് തരാന്‍ തുടങ്ങും.

Keywords: Farming, Agriculture, Cutivation, Malabar Spinach, Agriculture News, Farming News, Health, How to Grow and Care for Malabar Spinach.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia