Asian Games | ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം ആതിഥേയരായ ചൈനയ്ക്ക്

 


ഹാങ്‌ചോ: (www.kvartha.com) 19-ാം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കമാണ് ശനിയാഴ്ച (23.09.2023) ചൈനയുടെ ഡിജിറ്റല്‍ നഗരമായ ഹാങ്ചൗവില്‍ നടന്നത്. ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം തുഴച്ചിലില്‍ ആതിഥേയരായ ചൈന തന്നെ നേടി. സൂ ജിയാകിയും ക്യു സിയുപിംഗുമാണ് വനിതകളുടെ ഡബിള്‍ സ്‌കള്‍സില്‍ ചൈനയുടെ സുവര്‍ണനേട്ടത്തിന് ജേതാക്കളായത്.

ഒളിംപിക്‌സ് സ്‌പോര്‍ട്‌സ് സെന്ററിലെ ബിഗ് ലോടസ് സ്റ്റേഡിയത്തില്‍ ഇന്‍ഡ്യന്‍ സമയം വൈകിട്ട് 5.30 നാണ് 19ാം ഏഷ്യന്‍ ഗെയിംസിന് തിരി തെളിഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ വെര്‍ച്വലായി ഒരുമിച്ചു ദീപനാളം തെളിയിച്ചു. വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉള്‍പെടെ അരലക്ഷത്തോളം പേര്‍ ഉദ്ഘാടനച്ചടങ്ങിന് സാക്ഷികളായി. പുരുഷ ഹോകി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും വനിതാ ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നുമാണ് മാര്‍ച് പാസ്റ്റില്‍ ഇന്‍ഡ്യന്‍ പതാക വഹിച്ചത്.

ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. നാലു വര്‍ഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ ഗെയിംസിന്റെ പ്രത്യേകതയാണ്.

ഇന്‍ഡ്യ ഇതില്‍ 39 ഇങ്ങളിലാണ് മത്സരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പെടെ 70 മെഡലുകള്‍ നേടിയിരുന്നു. 655 അംഗങ്ങളാണ് ഇന്‍ഡ്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്‍ഡ്യയുടെ ഏറ്റവും വലിയ സംഘമാണിത്.

Asian Games | ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം ആതിഥേയരായ ചൈനയ്ക്ക്


Keywords: News, World, World-News, Sports-News, Sports, China News, Gold, Asian Games, Hanghou News, Medal, 19th Games, Rowing, Hosts China claim first gold of Asian Games.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia