Meelad Rally | മഴ നനഞ്ഞ് കാത്തുനിന്ന് നബിദിന റാലിയെ നോട് മാലയിട്ട് സ്വീകരിച്ച ഷീനയുടെ നന്മയെ പ്രശംസിച്ച് നെറ്റിസൻസ്; വിദ്യാർഥിയുടെ കവിളിൽ നൽകിയ ചുംബനം വിദ്വേഷങ്ങളെ തകർക്കുന്നതെന്നും പ്രതികരണം

മലപ്പുറം: (KVARTHA) മഴ നനഞ്ഞ് കാത്തുനിന്ന് നബിദിന റാലിയെ നോട് മാലയിട്ട് സ്വീകരിക്കുകയും ക്യാപ്റ്റനായ വിദ്യാർഥിയെ ചുംബിക്കുകയും ചെയ്ത കോഡൂർ വലിയാട്ടിൽ കെ ഷീനയുടെ നന്മയെ പ്രശംസിച്ച് നെറ്റിസൻസ്. വ്യാഴാഴ്ച വലിയാട് തദ്റീസുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ നടന്ന മീലാദ് റാലിക്ക് ഷീനയുടെ വേറിട്ട ആശീർ വാദം സാമൂഹ്യ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കമാണ് വൈറലായത്.

Meelad Rally | മഴ നനഞ്ഞ് കാത്തുനിന്ന് നബിദിന റാലിയെ നോട് മാലയിട്ട് സ്വീകരിച്ച ഷീനയുടെ നന്മയെ പ്രശംസിച്ച് നെറ്റിസൻസ്; വിദ്യാർഥിയുടെ കവിളിൽ നൽകിയ ചുംബനം വിദ്വേഷങ്ങളെ തകർക്കുന്നതെന്നും പ്രതികരണം

തന്റെ മകളോടൊപ്പമാണ് ഷീന റാലി കാണാനും നേരത്തെ തയ്യാറാക്കിയ നോട് മാല കൈമാറാനും റോഡരികിൽ കാത്തുനിന്നത്. നബിദിന റാലി നിയന്ത്രിക്കുന്നവര്‍ ഷീനയെ കണ്ട് യാത്ര നിര്‍ത്തുകയും അവരുടെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുകയുമായിരുന്നു. തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിലാണ് നോട് മാല നല്‍കിയതെന്നുമാണ് ഷീന പറയുന്നത്. മതസൗഹാർദത്തിന്റെ ചുറ്റുപാടിലാണ് താൻ വളർന്നതെന്നും ജില്ലയിലെ കോഡൂർ ടൗണിൽ നടന്ന റാലിയിൽ ആർക്കെങ്കിലും നോട് മാല ചാർത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു.

വിദ്വേഷം മനസുകളിൽ തീർക്കുന്ന മതിൽകെട്ടുകളെ സൗഹൃദം കൊണ്ടേ തകർക്കാനാവൂവെന്നതിന്റെ ഉദാഹരണമാണ് ഷീന കവിളിൽ നൽകിയ ചുംബനമെന്നും നെറ്റിസൻസ് കുറിച്ചു. കേരളത്തിന്റെ മതേതരത്വവും മതസൗഹാർദവും പ്രകടമാക്കുന്ന പ്രവൃത്തിയാണിതെന്നും മറ്റു ചിലർ പ്രതികരിച്ചു. പാലക്കാട് മണ്ണാർക്കാട് തത്തേങ്ങൽ ദാറുസ്സലാം മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന റാലിയിൽ ഹൈന്ദവ സഹോദരങ്ങൾ പങ്കുചേർന്ന അറബന മുട്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുളിയാട്ടുകുളം അമ്പലപറമ്പിൽ സ്വദേശിയാണ് ഷീന. ഭർത്താവ് വിനോദ്. സ്കൂൾ വിദ്യാർഥികളായ അവന്തിക, വിവേക്‌ എന്നിവർ മക്കളാണ്.

Meelad Rally | മഴ നനഞ്ഞ് കാത്തുനിന്ന് നബിദിന റാലിയെ നോട് മാലയിട്ട് സ്വീകരിച്ച ഷീനയുടെ നന്മയെ പ്രശംസിച്ച് നെറ്റിസൻസ്; വിദ്യാർഥിയുടെ കവിളിൽ നൽകിയ ചുംബനം വിദ്വേഷങ്ങളെ തകർക്കുന്നതെന്നും പ്രതികരണം

Keywords: News, Kerala, Malappuram, Meelad Al Nabi, Religion, Festival,   Hindu woman placing currency garland around Muslim boy in meelad rally.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia