Follow KVARTHA on Google news Follow Us!
ad

Vande Bharat | പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പ്രത്യേകത എന്താണ്? സീറ്റ് നിറം മുതൽ ശൗചാലയത്തിൽ വരെ ഈ മാറ്റങ്ങൾ കാണാം

11 വണ്ടികളാണ് ഫ്‌ലാഗ് ഓഫ് ചെയ്തത് Train, Railway, Vande Bharat, Malayalam News, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) കേരളത്തിൽ അടക്കം ഒൻപത് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. പുതുതായി സമാരംഭിച്ച ഈ ട്രെയിനുകളിൽ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി യാത്രക്കാരുടെ അഭിപ്രായം പരിഗണിച്ച് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ ആദ്യത്തെ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ് കാസർകോട് - തിരുവനന്തപുരം റൂട്ടിൽ പുറത്തിറക്കി. കൂടാതെ, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഒമ്പത് ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

News, National, New Delhi, Train, Railway, Vande Bharat, Here's the list of new features in the recently launched 9 Vande Bharat trains.

* പുതിയ ട്രെയിനുകൾ റെയിൽ സേവനത്തിന്റെ പുതിയ നിലവാരത്തെ വ്യക്തമാക്കുന്നു, കൂടാതെ ലോകോത്തര സൗകര്യങ്ങളും കവാച്ച് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

* കൂടുതൽ ചാരിയിരിക്കാവുന്ന സീറ്റ് (സീറ്റിന്റെ ചെരിവ് 17.31 ഡിഗ്രിയിൽ നിന്ന് 19.37 ഡിഗ്രിയായി ഉയർത്തി). കടും നീല നിറത്തിലുള്ള കുഷ്യൻ ആണ് സീറ്റുകളിൽ. ചാരി കിടന്നാൽ തല പുറത്തേക്ക് തെന്നി പോകാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

* സീറ്റിന് അടിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ചാർജർ പോയിന്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി. സീറ്റുകൾക്കിടയിൽ കാൽ വെക്കാനുള്ള സ്ഥലം വലുതാക്കുകയും, എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ച്-എൻഡ് സീറ്റുകൾക്ക് മാഗസിൻ ബാഗുകൾ എന്നിവയും മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

* ബയോ ടോയ്ലറ്റിലും കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ ആഴത്തിലുള്ള വാഷ് ബേസിനും ശ്രദ്ധേയ മാറ്റമാണ്. ടോയ്‌ലറ്റുകളിൽ മികച്ച വെളിച്ചത്തിനായി 1.5 വാട്ട് ബൾബുകൾക്ക് പകരം 2.5 വാട്ട് ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ പലതവണ ടോയ്‌ലറ്റിൽ വെളിച്ചം കുറവാണെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. ഇതോടൊപ്പം, ടോയ്‌ലറ്റിന്റെ ഹാൻഡിൽ കൂടുതൽ ചായ്‌വുള്ളതും മികച്ച ഗ്രിപ്പിനായി ടാപ്പിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

* ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് വീൽ ചെയറുകൾക്ക് സുരക്ഷിതമായ ഇടം നൽകുന്നതാണ് പുതിയ സൗകര്യങ്ങൾ. ഇതിനുപുറമെ, മുമ്പത്തേക്കാൾ മികച്ച ഫയർ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. എയർ കണ്ടീഷൻ, ലഗേജ് റാക്ക് എന്നിവയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

Keywords: News, National, New Delhi, Train, Railway, Vande Bharat, Here's the list of new features in the recently launched 9 Vande Bharat trains.
< !- START disable copy paste -->

Post a Comment