Records | ഏറ്റവുമധികം സിക്‌സറുകള്‍ മുതല്‍ കൂടുതല്‍ സെഞ്ചുറികള്‍ വരെ; ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയുന്ന റെക്കോര്‍ഡുകള്‍ ഇതാ
Sep 29, 2023, 21:37 IST
ന്യൂഡെല്‍ഹി: (KVARTHA) ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ് കായിക പ്രേമികള്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ സ്റ്റാര്‍ കളിക്കാര്‍ക്ക് റെക്കോര്‍ഡുകള്‍ തകര്‍ക്കാനും ചരിത്രപരമായ നാഴികക്കല്ലുകള്‍ നേടാനും ഇത്തവണ അവസരമുണ്ട്.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍
മുന്‍ ഇതിഹാസ പേസര്‍മാരായ സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥുമാണ് നിലവില്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. ഷമി തന്റെ മൂന്നാം ഏകദിന ലോകകപ്പിലേക്ക് കടക്കുമ്പോള്‍ (11 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 31 വിക്കറ്റ്), ടൂര്‍ണമെന്റില്‍ 44 വിക്കറ്റ് വീതമുള്ള സഹീറിന്റെയും ശ്രീനാഥിന്റെയും പേരിലുള്ള ശ്രദ്ധേയമായ റെക്കോര്‍ഡ് തകര്‍ക്കാന്‍ 13 വിക്കറ്റ് കൂടി മതി.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 20 ഇന്നിംഗ്സുകളില്‍ നിന്ന് 1230 റണ്‍സ് നേടിയിട്ടുണ്ട്. 2023 ഏകദിന ലോകകപ്പില്‍ കുറഞ്ഞത് ഒമ്പത് ഇന്നിംഗ്സുകളിലെങ്കിലും ബാറ്റ് ചെയ്യാന്‍ ഗില്ലിന് അവസരം ലഭിച്ചാല്‍, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടക്കാന്‍ അവസരമുണ്ട്. ഏകദിനത്തില്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്.
1998ല്‍ ഒമ്പത് സെഞ്ചുറികളും ഏഴ് അര്‍ധസെഞ്ചുറികളും സഹിതം 1894 റണ്‍സ് നേടിയിട്ടുണ്ട്. 65.31 ആയിരുന്നു സച്ചിന്റെ ആ വര്‍ഷത്തെ ശരാശരി. 2023ല്‍ 72.35 എന്ന മികച്ച ശരാശരിയാണ് ശുഭ്മാന്‍ ഗില്‍ നിലനിര്‍ത്തുന്നത്, 2023 ലോകകപ്പില്‍ 665 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍, പഞ്ചാബില്‍ ജനിച്ച ബാറ്റിംഗ് താരം സച്ചിന്റെ റെക്കോര്‍ഡ് മറികടക്കും.
ഏറ്റവും കൂടുതല്‍ സിക്സറുകള്‍
രോഹിത് ശര്‍മ്മ തന്റെ അന്താരാഷ്ട്ര കരിയറില്‍ ഇതുവരെ 471 ഇന്നിംഗ്സുകളില്‍ നിന്ന് 551 സിക്സറുകള്‍ പറത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ (553 സിക്സറുകള്‍) നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇന്ത്യന്‍ നായകന്‍ വെറും മൂന്ന് സിക്സറുകള്‍ മാത്രം അകലെയാണ്.
എലൈറ്റ് ലിസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ രോഹിത് ശര്‍മ
രോഹിത് ശര്‍മ്മയും (17 ഇന്നിംഗ്സില്‍ ആറ് സെഞ്ചുറി), സച്ചിന്‍ ടെണ്ടുല്‍ക്കറും (44 ഇന്നിംഗ്സില്‍ ആറ് സെഞ്ച്വറി) ഇതുവരെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആറ്‌സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. എലൈറ്റ് ലിസ്റ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളെ മറികടക്കാന്‍ രോഹിതിന് ഒരു സെഞ്ച്വറി മാത്രം അകലെയാണ്.
50 സെഞ്ചുറികള്‍
ഏകദിനത്തില്‍ ഇതുവരെ 47 സെഞ്ചുറികള്‍ നേടിയിട്ടുള്ള വിരാട് കോഹ്ലിക്ക് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമുണ്ട്. ഏകദിനത്തില്‍ വെറും മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും അമ്പത് ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനാകാനും കോഹ്ലിക്ക് കഴിയും.

Keywords: Cricket, ICC, World Cup, Sports, Cricket News, Indian Sports News, Cricket World Cup 2023, Virat Kohli, Rohit Sharma, Here records that Indian players can break in ODI World Cup.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.