പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാം. ഇതില്‍ കൂടുതല്‍ പറന്നാല്‍, അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കണം. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
പൈലറ്റ് ഉള്‍പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ ചൊവ്വാഴ്ചയാണ് (19.09.2023) തിരുവനന്തപുരത്തെത്തിച്ചത്. പേരൂര്‍ക്കട എസ് എ പി കാംപിലെ മൈതാനത്തിലെത്തിച്ച ഹെലികോപ്റ്റര്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണെന്ന് സര്‍കാര്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും ഹെലികോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുക. കഴിഞ്ഞ മാര്‍ചിലെ മന്ത്രിസഭായോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.
സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂര്‍ത്തെന്ന് വിമര്‍ശനം നേരിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്.
Keywords: News, Kerala, Kerala-News, Malayalam-News, Helicopter, Arrived, Thiruvananthapuram News, Kerala News, CM, Pinarayi Vijayan, Police, Helicopter arrived at Thiruvananthapuram for CM Pinarayi Vijayan.