പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പറഞ്ഞ അദ്ദേഹം 25,000 ഹിന്ദു മതനേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും 10,000 പ്രത്യേക അതിഥികളുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ജനുവരി 14 മുതല്‍ പൂജകള്‍ തുടങ്ങും. ജനുവരി 20 മുതല്‍ 24 വരെ പ്രധാനമന്ത്രി അയോധ്യയില്‍ തങ്ങുമെന്നാണ് സൂചന. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.
2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. 2019ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. നിര്‍മാണത്തിനായി പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
Keywords: Ground Level Of Ram Mandir To Be Built In December, Inauguration To Be In January: Construction Committee Chief Nripendra Mishra, New Delhi, News, Religion, Ram Mandir, Inauguration, Construction Committee Chief, Nripendra Mishra, Prime Minister, Narendra Modi, National News.