നിലവിലെ വ്യവസ്ഥകൾ അനുസരിച്ച്, അഗ്നിവീർ പദ്ധതി പ്രകാരം സൈന്യത്തിന്റെ ഭാഗമാകുന്ന 25 ശതമാനം സൈനികരെ പരിശീലനത്തിന് ശേഷം സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് അൻപത് ശതമാനമായി ഉയർത്തുന്നത് പ്രതിരോധ മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഉന്നത സ്രോതസുകളാണ് ഈ വിവരം നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്ന സൈനികരെ അഗ്നിവീർ എന്നാണ് അറിയപ്പെടുന്നത്. പരിശീലന കാലയളവ് ഉൾപ്പെടെ നാല് വർഷത്തെ സേവന കാലയളവിലേക്ക് അഗ്നിവീരന്മാരെ സൈന്യത്തിൽ അംഗമായി ചേർക്കും. നാല് വർഷത്തിന് ശേഷം 25 ശതമാനം വരുന്ന അഗ്നിവീറുകൾക്ക് സ്ഥിര നിയമനം നൽകുന്നു. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സൈന്യങ്ങളിലും ഇതേ നടപടിക്രമമാണ് സ്വീകരിച്ചിരിക്കുന്നത്.
സ്രോതസുകൾ അനുസരിച്ച്, പദ്ധതിയിലെ മെച്ചപ്പെടുത്തലുകൾ സംബന്ധിച്ച് നിരവധി നിർദേശങ്ങൾ സൈന്യത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും നാവികസേനയും വ്യോമസേനയും പറയുന്നത്, പരിശീലനം ലഭിച്ച 75 ശതമാനം സേനാംഗങ്ങളെയും നാല് വർഷത്തിനുള്ളിൽ പിരിച്ചുവിടുന്നത് നഷ്ടമാണെന്നാണ്, കാരണം അവർ സാങ്കേതിക ജോലികളിൽ പ്രാവീണ്യം നേടുമ്പോഴേക്കും അവരുടെ സേവന കാലാവധി പൂർത്തിയാകും. ഇപ്പോൾ ആദ്യ ബാച്ച് കഴിഞ്ഞ് ഒരു വർഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ, അതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഇനിയും സമയമുണ്ട്.
Keywords: News, National, New Delhi, Agniveer, Govt Scheme, Jobs, Govt changes Agniveer recruitment process: Report.
< !- START disable copy paste -->