Follow KVARTHA on Google news Follow Us!
ad

Foreign Trips | പ്രത്യേക പാര്‍ലമെന്റ് സമ്മേളനം; മന്ത്രിമാരുടെ വിദേശ യാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ച് ബിജെപി കേന്ദ്ര നേതൃത്വം

വനിതാ സംവരണ ബില്‍ നടപ്പാക്കാന്‍ പാര്‍ടി തയ്യാറെന്ന് സൂചന Delhi News, Politics, BJP, Parliament Special Session, Ministers
ന്യൂഡെല്‍ഹി: (www.kvartha.com) സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ 5 ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വ്യാഴാഴ്ച (31.08.2023) വിളിച്ചു ചേര്‍ത്ത സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ച് ബിജെപി നേതൃത്വം. പ്രത്യേക പാര്‍ലമെന്റ് സമ്മേളന സമയത്ത് യാത്രകള്‍ റദ്ദാക്കണമെന്നാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന വിഷയം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നറിയുന്നത്. അതേസമയം, വനിതാ സംവരണ ബില്‍ നടപ്പാക്കാന്‍ പാര്‍ടി തയ്യാറെന്നും സൂചനയുണ്ട്. എന്താണ് സമ്മേളന അജന്‍ഡയെന്ന് സര്‍കാര്‍ വ്യക്തമാക്കാത്തത് ചൂടുപിടിച്ച അഭ്യൂഹങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. 

അതേസമയം, ഇന്‍ഡ്യ മുന്നണിയിലും തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ പാര്‍ടികള്‍ക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാനാണ് ധാരണ. മുംബൈയില്‍ വച്ച് ഇന്‍ഡ്യ മുന്നണിയിലെ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തില്‍ ആക്കാന്‍ ആണ് തീരുമാനം. 

ഇന്‍ഡ്യാ യോഗത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച (01.09.2023) മുന്നണി കണ്‍വീനര്‍ ആരാകണമെന്ന കാര്യത്തില്‍ അടക്കം പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാര്‍ജുന്‍ ഗര്‍ഗെ, ശരദ് പവാര്‍, നിതീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. കോണ്‍ഗ്രസ് മുന്നണിയുടെ നേതൃത്വം വഹിക്കണം എന്നാണ് ശിവസേനയും മുസ്ലിം ലീഗും അടക്കമുള്ള പാര്‍ട്ടികളുടെ നിലപാട്. മുന്നണിയുടെ ലോഗോ പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നരയ്ക്ക് യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നേതാക്കള്‍ വിശദീകരിക്കും.

കേന്ദ്ര സര്‍കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേള്ളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കൊണ്ടുവരാന്‍ നീക്കമെന്ന് സൂചനയുണ്ട്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്‍ പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് റിപോര്‍ട്. ലോക് സഭ തെരഞ്ഞെടുപ്പ്  നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചര്‍ചകള്‍ക്കായാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു.

News, National, National-News, Politics, Politics-News, Delhi News, Politics, BJP, Parliament Special Session, Ministers, Govt calls special 5-day Parliament session on 18-22 September.


Keywords: News, National, National-News, Politics, Politics-News, Delhi News, Politics, BJP, Parliament Special Session, Ministers, Govt calls special 5-day Parliament session on 18-22 September.


Post a Comment