Guest | സംസ്ഥാന അതിഥിയായി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ കർണാടകയിൽ; സര്‍കാര്‍ വാഹനവും താമസവും സുരക്ഷയുമടക്കം ഒരുക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളുറു: (www.kvartha.com) കർണാടക സർകാർ ‘സംസ്ഥാന അതിഥി’യായി പ്രഖ്യാപിച്ച ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ ബെംഗ്ളൂറിലെത്തി. ഇവിടെ നടക്കുന്ന എസ് എസ് എഫ് സംവിധാന്‍ യാത്രയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സാഹചര്യത്തിലാണ് എ പി അബൂബകർ മുസ്ലിയാർ അതിഥിയായി സംസ്ഥാന പ്രഖ്യാപിച്ചത്. അദ്ദേഹം പ്രത്യേക ഉത്തരവ് പ്രകാരം സംസ്ഥാന അതിഥിയായിരിക്കും.

Guest | സംസ്ഥാന അതിഥിയായി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ കർണാടകയിൽ; സര്‍കാര്‍ വാഹനവും താമസവും സുരക്ഷയുമടക്കം ഒരുക്കി

സംസ്ഥാന നിയമങ്ങൾ അനുസരിച്ച് അനുയോജ്യമായ താമസവും ഗതാഗതവും ഒരുക്കാനും സന്ദർശന വേളയിൽ ഉചിതമായ സുരക്ഷാ ക്രമീകരണങ്ങൾ ക്രമീകരിക്കാനും അണ്ടർ സെക്രടറി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സര്‍കാര്‍ ഗസ്റ്റ് ഹൗസ്, സര്‍കാര്‍ വാഹനങ്ങള്‍, സര്‍കാര്‍ സുരക്ഷാ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കാന്തപുരത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ എട്ടിന് രാവിലെ ബെംഗ്ളൂറിലെത്തിയ കാന്തപുരം എ പി അബൂബകര്‍ മുസ്‌ല്യാര്‍ തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് തിരിക്കുക. രണ്ട് ദിവസവും സര്‍കാര്‍ അതിഥിയായാണ് കര്‍ണാടകയില്‍ ഉണ്ടാകുക. കഴിഞ്ഞ മാസം 13ന് കശ്മീരില്‍ നിന്ന് തുടങ്ങിയ യാത്ര ഞായറാഴ്ച ബെംഗ്ളുറു സിറ്റിയിലെ പാലസ് മൈതാനത്ത് വിദ്യാർഥി സമ്മേളനത്തോടെയാണ് സമാപിക്കുന്നത്.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം അബൂബകര്‍ മുസ്‌ലിയാർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ള പ്രമുഖരും ഇസ്ലാമിക പണ്ഡിതന്മാരും പങ്കെടുക്കും.
Aster mims 04/11/2022

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏറെനാൾ ആശുപത്രിയിലായിരുന്ന കാന്തപുരം അബൂബകർ മുസ്ലിയാർ ഒരിടവേളയ്ക്ക് ശേഷമാണ് പൊതുവേദികളിൽ സംബന്ധിച്ച് തുടങ്ങിയത്. ലോക മുസ്ലിം പണ്ഡിതര്‍ക്കുള്ള മലേഷ്യന്‍ സർകാരിന്റെ അന്താരാഷ്ട്ര ബഹുമതിയായ 'ഹിജ്‌റ പുരസ്‌കാരം' അടുത്തിടെ കാന്തപുരത്തിന് ലഭിച്ചിരുന്നു. മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്വാന്‍ അബ്ദുല്ല സുല്‍ത്വാന്‍ അഹ്‌മദ്‌ ശായാണ് കാന്തപുരത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

Keywords:  Government, Karnataka, Kanthapuram, A P Aboobacker Musliyar, State Guest, Bangalore, SSF, Siddaramaiah, D K Shivakumar, Chief Minister, Government of Karnataka declared Kanthapuram A P Aboobacker Musliyar as guest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script