Follow KVARTHA on Google news Follow Us!
ad

Study | ഭാവി ഭരിക്കുക എഐയോ? കൃത്രിമ ബുദ്ധിയുടെ സ്വാധീനം പഠിക്കാൻ ഗൂഗിൾ; പദ്ധതിക്ക് തുടക്കമായി; ലോകമെമ്പാടുമായി ചിലവഴിക്കുന്നത് 20 ദശലക്ഷം ഡോളർ

തൊഴിൽ, സാമ്പത്തിക ഘടനകളെ എങ്ങനെ മാറ്റുമെന്നും പഠന വിധേയമാക്കും Google, Digital Futures Project, AI, Generative AI, ChatGPT, ലോക വാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ഗൂഗിൾ ഡിജിറ്റൽ ഫ്യൂച്ചേഴ്സ് പ്രോജക്ടിന്റെ സമാരംഭം പ്രഖ്യാപിച്ചു. എഐയുടെ അവസരങ്ങളിലേക്കും വെല്ലുവിളികളിലേക്കും വെളിച്ചം വീശുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള ഉൾക്കാഴ്‌ചകൾ സംയോജിപ്പിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപന ചെയ്‌തിരിക്കുന്നത്.

News, World, Washington, Google, Digital Futures Project, AI, Generative AI, ChatGPT,  Google Launches Digital Futures Project To Study Impact Of AI.

ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും 20 ദശലക്ഷം ഡോളർ ഗ്രാന്റായി ചിലവഴിക്കും. ആരോഗ്യ സംരക്ഷണം മുതൽ നഗര ആസൂത്രണം വരെ മനുഷ്യജീവിതത്തിന്റെ വിവിധ വശങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ എഐക്ക് അപാരമായ കഴിവുണ്ടെന്ന് ഗൂഗിൾ വിശ്വസിക്കുന്നു. എന്നിരുന്നാലും, സാങ്കേതികത മറ്റ് ആശങ്കകൾക്കൊപ്പം ന്യായം, തെറ്റായ വിവരങ്ങൾ, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉന്നയിക്കുന്നു.

ആഗോള സുരക്ഷയിൽ എഐ എന്ത് സ്വാധീനം ചെലുത്തും, തൊഴിൽ, സാമ്പത്തിക ഘടനകളെ എങ്ങനെ മാറ്റും എന്നിങ്ങനെയുള്ള കാര്യങ്ങൾ പഠന വിധേയമാക്കും. ആസ്പൻ ഇൻസ്റ്റിറ്റ്യൂട്ട്, ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ, എംഐടി വർക്ക് ഓഫ് ദി ഫ്യൂച്ചർ തുടങ്ങിയ ശ്രദ്ധേയമായ സ്ഥാപനങ്ങൾ ആദ്യഘട്ടത്തിൽ ഗ്രാന്റ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് ഗ്രാന്റ് ലഭ്യമാക്കുമെന്നും കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും ഗൂഗിൾ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കോർപ്പറേഷനുകളുടെ സിഇഒമാർ സെപ്തംബർ 13-ന് വാഷിംഗ്ടൺ ഡിസിയിൽ അമേരിക്കൻ സെനറ്റ് നേതാവ് ചക്ക് ഷൂമറുടെ ആതിഥേയത്വത്തിൽ 'എഐ ഫോറം' എന്ന പേരിൽ യോഗം ചേരാനിരിക്കെയാണ് ഗൂഗിൾ പദ്ധതിക്ക് ആരംഭം കുറിച്ചിരിക്കുന്നത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ടെസ്‌ല സിഇഒ എലോൺ മസ്‌ക്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എന്നിവർക്കൊപ്പം ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഗൂഗിൾ മുൻ സിഇഒയും ചെയർമാനുമായ എറിക് ഷ്മിത്ത് എന്നിവർ പങ്കെടുക്കും. ആറ് ട്രില്യൺ ഡോളറിലധികം മൂല്യമുള്ള അമേരിക്കൻ കമ്പനികളുടെ സിഇഒമാരെ ഒരുമിച്ച് കൊണ്ടുവരുമെന്ന് മാത്രമല്ല, സക്കർബർഗും മസ്‌കും ഒരുമിച്ച് ഒരേ മുറിയിൽ വരുന്നതും ആദ്യമായിട്ടാണ്.

Keywords: News, World, Washington, Google, Digital Futures Project, AI, Generative AI, ChatGPT,  Google Launches Digital Futures Project To Study Impact Of AI.
< !- START disable copy paste -->

Post a Comment