Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 81 ലക്ഷത്തിന്റെ സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് പിടിയില്‍

 


ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വ്യാഴാഴ്ച (07.09.2023) പുലര്‍ചെ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 81.16 ലക്ഷം രൂപ വിലവരുന്ന 1363-ഗ്രാം സ്വര്‍ണം പിടികൂടി. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി കെ അബ്ദുള്‍ ഖൈസാണ് പിടിയിലായത്. 
Aster_MIMS

ഡി ആര്‍  ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കസ്റ്റംസ് തുടര്‍ നടപടികള്‍ക്കായി എയര്‍പോര്‍ട് പൊലീസിന് കൈമാറിയതായും പിടിയിലായ അബ്ദുല്‍ ഖൈസ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്നും കസ്റ്റംസ് അറിയിച്ചു. വരും ദിവസങ്ങളിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു.

Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 81 ലക്ഷത്തിന്റെ സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് പിടിയില്‍


Keywords: News, Kerala, Kerala-News, Kannur, Kannur-News, Gold, Seized, Kannur News, Airport, Arrested, DRI, Customs, Gold seized from Kannur Airport. 


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia