Gold Price | സ്വർണവിലയുടെ പോക്ക് എങ്ങോട്ട്, കുറയാൻ സാധ്യതയുണ്ടോ?
Sep 20, 2023, 16:54 IST
(www.kvartha.com) കഴിഞ്ഞ കുറേ ദിവസങ്ങളായി കുറയുകയും കൂടുകയും ചെയ്തു ചാഞ്ചാടി നിന്നിരുന്ന സ്വർണവില ബുധനാഴ്ച മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര സ്വർണവില 1931 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.23 ലുമാണ്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 61 ലക്ഷം രൂപയ്ക്ക് അടുത്താണ്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ സുപ്രധാന തീരുമാനങ്ങൾ ബുധനാഴ്ച രാത്രി 11:30 മണിക്ക് ഉണ്ടാകും.
പലിശ നിരക്ക് 5.5 ശതമാനത്തിൽ നിന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ തൽസ്ഥിതി തുടരാനുള്ള സാധ്യത കൂടുതലാണ്. പലിശ നിരക്ക് വർധിപ്പിച്ചാൽ സ്വർണവില കുറയാനാണ് സാധ്യത. പലിശ നിരക്ക് കൂട്ടാതെ തൽസ്ഥിതി തുടർന്നാലും സ്വർണ വില കൂടുമെന്ന വിലയിരുത്തലുകളാണ് വരുന്നത്. കാരണം കൂടുതൽ നിക്ഷേപകരും വില കുറയുമെന്നുള്ള പ്രതീക്ഷയിൽ സ്വർണം വിൽപനയിലാണ് ഉള്ളത്.
ഫെഡറൽ റിസർവിൻ്റെ നിലപാട് കാരണം വിലവർധനവ് ഉണ്ടായാൽ നഷ്ടം സംഭവിക്കുമെന്നുള്ള ആശങ്കയുള്ളതിനാൽ അവരുടെ പൊസിഷൻസ് കവർ ചെയ്യപ്പെട്ടാൽ വില ഉയരാനാണ് സാധ്യത.
പലിശ നിരക്ക് കുറയ്ക്കാനുള്ള ഒരു സാധ്യതയുമില്ലന്നാണ് വിലയിരുത്തൽ. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പ്രഖ്യാപനങ്ങൾ വ്യാഴാഴ്ച വിപണിയിൽ പ്രതിഫലിക്കും.
(ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകൻ)
Keywords: Article, Kerala, Gold Price, Gold Rate, Silver Rate, Gold Price Forecast.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.