Follow KVARTHA on Google news Follow Us!
ad

Health Tips | നിങ്ങൾ അമിതമായി വിയർക്കുന്നുണ്ടോ? ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

ഭക്ഷണത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലം പല രോഗങ്ങളും ഉണ്ടാകാം Health, Lifestyle, Diseases, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ശരീരത്തിൽ വിയർപ്പ് ഒരു സ്വാഭാവിക പ്രക്രിയയാണ്. പക്ഷേ, ചിലർക്ക് അമിതമായി വിയർക്കുന്ന പ്രശ്‌നമുണ്ട്. ഇത് പലപ്പോഴും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, ചിലർക്ക് നാണക്കേടായി മാറിയേക്കാം. സാധാരണയേക്കാൾ കൂടുതൽ വിയർക്കുന്ന പ്രശ്നത്തെ ഹൈപ്പർഹൈഡ്രോസിസ് എന്ന് വിളിക്കുന്നു. ചില വിറ്റാമിനുകളുടെ കുറവ് മൂലം ആളുകൾക്ക് അമിതമായ വിയർപ്പ് പ്രശ്നമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അമിതമായ വിയർപ്പ് പ്രശ്നം കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ ഏതൊക്കെ വിറ്റാമിനുകൾ ഉൾപ്പെടുത്താമെന്ന് അറിയാം.
   
Get rid of excessive sweat by adding these vitamins to your diet



വിറ്റാമിൻ ബി കോംപ്ലക്സ്

വിറ്റാമിനുകൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇതിലെ വിറ്റാമിൻ ബി കോംപ്ലക്സ് നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇവ മെറ്റബോളിസം, ശരീര ഊർജം, തലച്ചോറിന്റെ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിലെ രക്തചംക്രമണം ശരിയായി നടക്കാതെ വരുമ്പോൾ ശരീരം അമിതമായി വിയർക്കാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ ബി കോംപ്ലക്സ് അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താം. ഇതിനായി നിങ്ങൾക്ക് ധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, സീഡ്‌സ്, കൂൺ, സിട്രസ് പഴങ്ങൾ എന്നിവ കഴിക്കാം.

വിറ്റാമിൻ ഡി

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അഭാവം മൂലം ഒരു വ്യക്തിക്ക് അമിതമായ വിയർപ്പ് പ്രശ്നം ഉണ്ടാകാം. കൂടാതെ, വ്യക്തിക്ക് അസ്ഥികളുടെ ബലഹീനത, ക്ഷീണം, പേശിവലിവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. കൊഴുപ്പുള്ള മത്സ്യം, ചീസ്, കൂൺ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതോടൊപ്പം, സൂര്യപ്രകാശം ഏൽക്കുന്നത് വഴി നിങ്ങൾക്ക് വിറ്റാമിൻ ഡിയുടെ കുറവ് നികത്താനും കഴിയും.

കാൽസ്യം

ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് കാൽസ്യം അത്യാവശ്യമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ, ഞരമ്പുകളിലെ സമ്മർദം കുറയ്ക്കാൻ നിങ്ങൾക്ക് കാൽസ്യം ആവശ്യമാണ്. കാത്സ്യത്തിന്റെ കുറവ് മൂലം ശരീരത്തിൽ കാണുന്ന ലക്ഷണങ്ങളിൽ അമിതമായ വിയർപ്പും ഉൾപ്പെടുന്നു. ഇതിനായി ചിയ വിത്തുകൾ (Chia Seeds), സോയ പാൽ, ബദാം, ഉണങ്ങിയ അത്തിപ്പഴം, ടോഫു, ബീൻസ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടാതെ നിങ്ങൾക്ക് കാത്സ്യം സപ്ലിമെന്റുകളും എടുക്കാം.

മഗ്നീഷ്യം

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങൾക്ക് ഉയർന്ന പ്രമേഹമുണ്ടെങ്കിൽ, വിയർപ്പ് പ്രശ്നമുണ്ടാകാം. നിങ്ങൾ വളരെയധികം വിയർക്കുന്നുണ്ടെങ്കിൽ, മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിനായി പയർ, ടോഫു, ബദാം, കശുവണ്ടി, മത്തങ്ങ, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവ കഴിക്കാം.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലം നിങ്ങൾക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടാം. ഇത് ഒഴിവാക്കാൻ, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾ അമിതമായി വിയർക്കാൻ തുടങ്ങിയാൽ വിദഗ്ധ
ഡോക്ടറെ സമീപിക്കുക.

News,News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Diseases, Get rid of excessive sweat by adding these vitamins to your diet

Post a Comment