ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ആതുരസേവന ശൃംഖല എന്ന നിലയില്‍ ആസ്റ്റര്‍ ഗ്രൂപില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സ്വാഭാവികമായും ആഗോളതലത്തില്‍ ജോലിക്കായുള്ള മത്സരത്തില്‍ മുന്‍ഗണന ലഭിക്കുമെന്നും അത്തരം സാധ്യതകള്‍ ഉള്ളതിനാലാണ് നബാര്‍ഡ് പോലുള്ള സംഘടനകള്‍ ഈ സംരംഭത്തോട് സഹകരിക്കുന്നതെന്നും മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു.
നബാര്‍ഡ് കണ്ണൂര്‍ എജിഎം ജിഷിമോന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നിലവില്‍ മുപ്പതോളം വിദ്യാർഥികളാണ് കോഴ്‌സില്‍ പഠിതാക്കളായി ചേര്‍ന്നിരിക്കുന്നത്. ചെമ്പിലോട് ഗ്രാമപഞ്ചായത് പ്രസിഡണ്ട്
കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ചീഫ് നഴ്‌സിങ് ഓഫീസര്‍ ഷീബ സോമന്‍ സ്വാഗതം പറഞ്ഞു.
ജി ഡി എ കോഴ്‌സിനെയും സാധ്യതകളെയും ലക്ഷ്യങ്ങളെയും പറ്റി ആസ്റ്റര്‍ വോളന്റീയേർസ് മലബാര്‍ ലീഡ് ഹെഡ് മുഹമ്മദ് ഹസീം വിശദീകരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് എജിഎം വിപിന്‍ ജോര്‍ജ്, എച് ആര്‍ എ ജി എം
സുരേഷ് ജി നായര്‍ എന്നിവര്‍ സംസാരിച്ചു. ക്ലിനികല്‍ ഇന്‍സ്ട്രക്ടര്‍ രാധിക നന്ദി പറഞ്ഞു.