Follow KVARTHA on Google news Follow Us!
ad

Diesel vehicles | ഡീസൽ വാഹനങ്ങൾക്ക് 10% അധിക ജിഎസ്ടി ഏർപെടുത്തുമോ? ധനമന്ത്രാലയത്തിന് നിർദേശവുമായി നിതിൻ ഗഡ്കരി

കാലാവസ്ഥാ സൗഹൃദ വാഹനങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം Nitin Gadkari, Diesel vehicles, GST, Pollution, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഡീസൽ എൻജിൻ വാഹനങ്ങൾക്ക് 10% അധിക ജിഎസ്ടി ചുമത്തുന്നതിനുള്ള നിർദേശം ധനമന്ത്രാലയത്തിന് സമർപിക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പദ്ധതിയിടുന്നു. മലിനീകരണം തടയുന്നതിന് കാലാവസ്ഥാ സൗഹൃദ വാഹനങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. രാജ്യത്ത് ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ഒരേയൊരു മാർഗമാണ് തന്റെ നിർദേശമെന്ന് 63-ാമത് സിയാം വാർഷിക കൺവെൻഷനിൽ നിതിൻ ഗഡ്കരി പറഞ്ഞു. അതേസമയം അത്തരത്തിലുള്ള ഒരു നിർദേശം സർക്കാരിന്റെ സജീവ പരിഗണനയിലില്ലെന്ന് പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിതിൻ ഗഡ്കരി വ്യക്തമാക്കി.
 
Gadkari warns as he proposes 10% tax on diesel vehicles



ഡീസൽ വാഹനങ്ങൾ മലിനീകരണം പരത്തുന്നു. ഡീസൽ വാഹനങ്ങൾ തീരെ പാടില്ല, അവയാണ് ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഡീസൽ വാഹനങ്ങൾ വിൽക്കുന്നത് കമ്പനികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സർക്കാർ നികുതി വർധിപ്പിക്കുമെന്ന് ഓട്ടോമൊബൈൽ കമ്പനികൾക്ക് മുന്നറിയിപ്പും നൽകി. 'ഡീസൽ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ കുറച്ചില്ലെങ്കിൽ നികുതി കൂട്ടേണ്ടിവരും. ഞങ്ങൾ നികുതി വർധിപ്പിക്കും, ഡീസൽ വാഹനങ്ങൾ വിൽക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാകും'. ഗഡ്കരി പറഞ്ഞു.

2014-ൽ ഇന്ധന വില നിയന്ത്രണം നീക്കിയതിന് ശേഷം ഇന്ത്യൻ വിപണിയിൽ ഡീസൽ വാഹനങ്ങളുടെ വിൽപ്പന കുറഞട്ടുണ്ട്. 2014 ൽ 53% ഡീസൽ വാഹനങ്ങൾ വിറ്റുവെങ്കിൽ അവസാന സാമ്പത്തിക വർഷത്തിൽ അത്
18% ആയി കുറഞ്ഞു. ഇപ്പോൾ ഓട്ടോമൊബൈൽ വ്യവസായം വളരുന്നതിനാൽ ഡീസൽ വാഹനങ്ങൾ കൂടാൻ പാടില്ലെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. വാഹന മലിനീകരണവും ക്രൂഡ് ഇറക്കുമതിയും തടയാൻ ഇലക്ട്രിക്, ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കാനും മന്ത്രി ഉണർത്തി.

അതേസമയം, ഡീസൽ വാഹനങ്ങൾക്ക് 10% അധിക പരോക്ഷ നികുതി ചുമത്തുന്നത് വാഹന വ്യവസായത്തിന്റെ വിൽപ്പനയെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ മിക്കവാറും എല്ലാ വാണിജ്യ വാഹനങ്ങളും സാധാരണയായി ഡീസൽ ഉപയോഗിച്ചാണ് ഓടുന്നത്. ഏതെങ്കിലും അധിക നികുതി വിൽപ്പനയെ ബാധിക്കുമെന്ന് ഓട്ടോമൊബൈൽ ഭീമനായ എം ആൻഡ് എം പറഞ്ഞു. കൺവെൻഷനിലെ ഗഡ്കരിയുടെ പ്രസ്താവനകളെ തുടർന്ന്, എം ആൻഡ് എം, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവയുടെ ഓഹരി വിലകൾ ഉച്ചയ്ക്ക് ഇടിഞ്ഞു.

Keywords: News, News-Malayalam-News , National, National-News, Nitin Gadkari, Diesel vehicles, GST, Pollution, Gadkari warns as he proposes 10% tax on diesel vehicles.

Post a Comment