Follow KVARTHA on Google news Follow Us!
ad

Fire | പളളൂരില്‍ കോളജിലെ കംപ്യൂടര്‍ ലാബ് കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

സംഭവം രാത്രിയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത് Fire caught, Pallur College, Computer Lab, Kerala News
കണ്ണൂര്‍: (www.kvartha.com) ന്യൂമാഹി പള്ളൂരിലെ ഇരട്ടപ്പിലാക്കൂല്‍ നടവയല്‍ അറവിലകത്ത് റോഡിലെ കോ ഓപറേറ്റീവ് കോളജ് ഓഫ് ഹയര്‍ എജ്യുകേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. സംഭവത്തില്‍ കോളജ് അധികൃതരുടെ പരാതിയില്‍ മാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോളജിലെ കംപ്യൂടര്‍ ലാബിനാണ് തീപിടിച്ചത്. അന്‍പതിലേറെ കംപ്യൂടറുകള്‍ കത്തിനശിച്ചു.

Fire caught in Pallur college computer lab; Loss of lakhs, Kannur, News, Fire caught, Pallur College, Computer Lab, Natives, Probe, Complaint, Kerala News

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. തീ ആളിപടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിയ പ്രദേശവാസികളും മാഹി ഫയര്‍ഫോഴ്‌സും പൊലീസും എത്തി ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് തീയണച്ചത്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജിന് തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

അതേസമയം സംഭവം രാത്രിയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വളളാട്ട്, സി ഐ ബി എം മനോജ് എന്നിവരും ഫയര്‍ഫോഴ്സിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം.

Keywords: Fire caught in Pallur college computer lab; Loss of lakhs, Kannur, News, Fire caught, Pallur College, Computer Lab, Natives, Probe, Complaint, Kerala News.  

Post a Comment