Follow KVARTHA on Google news Follow Us!
ad

Fever | പനിക്കുന്ന കേരളം

സ്വയം ചികിത്സാ രീതികള്‍ ഈ ഘട്ടത്തില്‍ പരീക്ഷിക്കുന്നത് അഭികാമ്യമല്ല Fever, Nipah virus, Health, Lifestyle, Diseases
-ഹിലാല്‍ ആദൂര്‍

(www.kasargodvartha.com) കേരളത്തില്‍ പനി അതിവേഗം പടര്‍ന്നു പിടിക്കുന്നതായാണ് സമീപ ദിവസങ്ങളിലെ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇവര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. മലേറിയ, ഡെങ്കിപ്പനി, എച്ച് 1 എന്‍ 1, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നു. ഒരു ദിവസം ഏകദേശം പന്ത്രണ്ടായിരത്തോളം രോഗികള്‍ ആണ് പനിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് സംസ്ഥാനത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നത്.
     
Fever, Nipah Virus, Health, Lifestyle, Diseases, Kerala Updates, Health Updates, Article, Health Issues, Fever cases on the rise in Kerala.

കുട്ടികളിലും, മുതിര്‍ന്നവരിലും ഒരുപോലെ പനി പടര്‍ന്നു പിടിക്കുന്നു എന്നത് ആശങ്ക ജനിപ്പിക്കുന്നു. സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും പെട്ടെന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ , ആശുപത്രിയിലോ ചികിത്സ തേടേണ്ടതാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ കൃത്യമായി നടത്തിയാല്‍ രോഗനിര്‍ണയവും, തുടര്‍ന്നുള്ള ചികിത്സയും എളുപ്പമാക്കാം . മാത്രവുമല്ല പനിയുടെ സങ്കീര്‍ണതകളില്‍ നിന്നും സുരക്ഷിതരാകാം.

നാട്ടുവൈദ്യവും, വീട്ടില്‍ കരുതി വെക്കാറുള്ള പാരസെറ്റമോള്‍ പോലോത്ത മരുന്നുകളും പ്രാഥമിക സ്വയം ചികിത്സാ രീതികളും ഈ ഘട്ടത്തില്‍ പരീക്ഷിക്കുന്നത് അത്ര അഭികാമ്യമല്ല. പഴയ പോലെ അത് നമ്മുടെ ശരീരത്തിന് ഏല്‍ക്കുന്നുമില്ല. പഴയ കാലങ്ങളില്‍ പനി വന്നാല്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ അത് താനേ മാറിക്കൊള്ളും, ഒരു ചുക്ക് കാപ്പിയും, ചൂട് കഞ്ഞിയും, കാന്താരി മുളകും, അച്ചാറും ഒക്കെ കൂട്ടി ഒരു പിടി പിടിച്ചാല്‍ പനി പമ്പ കടക്കുമെന്ന് പഴയകാലങ്ങളിലുള്ളവര്‍ പറയാറുണ്ട്.

സ്‌കൂള്‍ അവധിയെടുത്ത് ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളുടെ സംഗീതം ആസ്വദിച്ചു പുതപ്പിനുള്ളില്‍ കഴിഞ്ഞു കൂടിയ എത്ര സുന്ദരമായ പനി ദിനങ്ങള്‍, അന്നത്തെ പനിക്ക് ഒരു സുഖമായിരുന്നു. ഗവ. ആശുപത്രിയില്‍ നിന്നും കിട്ടുന്ന മരുന്നു കഴിച്ചാല്‍ അന്നത്തെ പനി അതിന്റെ വഴിക്കു പോകും. പക്ഷെ ഇന്ന് അങ്ങനെയല്ല, പനി വന്നാല്‍ അത് മാറുന്നത് വരെ ഉള്ളില്‍ ആധിയാണ്. ആശുപത്രിയില്‍ പോയി പരിശോധനയും കഴിഞ്ഞ് മരുന്ന് കഴിച്ചു പനി മാറാനും, അതിന്റെ ക്ഷീണത്തില്‍ നിന്നും മോചിതരാകാനും ദിവസങ്ങള്‍ വേണ്ടി വരും.
      
Fever cases in Kerala.

പകര്‍ച്ച വ്യാധികള്‍ തടയാന്‍ പാലിക്കേണ്ട ചില മുന്‍കരുതലുകള്‍: പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, മുറികള്‍ ശരിയായി വായുസഞ്ചാരമുള്ളതാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക, വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൊതുകുകളെ അകറ്റാനുള്ള മുന്‍കരുതലുകള്‍ അവലംബിക്കുക, ശാരീരിക ശുചിത്വം പാലിക്കുക, ഇടക്കിടക്ക് കൈകള്‍ കഴുകുക, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, കെട്ടിക്കിടക്കുന്ന അഴുക്കു വെള്ളം മുതലായവ കൊതുകുകളും മറ്റും പെറ്റു പെരുകുന്നതിന് കാരണമാകും. വൃത്തിയും, വെടിപ്പും, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ഒരു പരിധി വരെ രോഗങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായകമാകും.

Keywords: Fever, Nipah Virus, Health, Lifestyle, Diseases, Kerala Updates, Health Updates, Article, Health Issues, Fever cases on the rise in Kerala.
< !- START disable copy paste -->

Post a Comment