ഫൈനലില്‍ 2 -0 എന്ന സ്‌കോറിന് എക്സൈസ് ടീമിനെ തോല്‍പ്പിച്ചു. കണ്ണൂര്‍ പൊലീസ് ടര്‍ഫില്‍ നടന്ന ഫുട് ബോള്‍ ടൂര്‍ണമെന്റ് മുന്‍ ഇന്‍ഡ്യന്‍ യൂത് ഫുട് ബോള്‍ താരം ബിനീഷ് കിരണ്‍ ഉദ് ഘാടനം ചെയ്തു. കണ്‍വീനര്‍ അശ് റഫ് മലപ്പട്ടം, ജെനറല്‍ കണ്‍വീനര്‍ കെ സന്തോഷ്, വര്‍കിംഗ് കണ്‍വീനര്‍ കെ രാജേഷ്, എംപി സുരേഷ് ബാബു, വിവി ഷാജി, പ്രനില്‍ കുമാര്‍, ഗണേഷ് ബാബു, ബി നസീര്‍, വി സി സുകേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സമ്മാനദാനം ഡെപ്യൂടി എക്സൈസ് കമീഷണര്‍ ടി രാഗേഷ് നിര്‍വഹിച്ചു. വോളിബാള്‍ ഫൈനലില്‍ എക്സൈസ് വകുപ്പിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കണ്ണൂര്‍ പ്രസ് ക്ലബ് ചാംപ്യന്മാരായി. ഇന്‍ഡ്യന്‍ ദേശീയ വോളിബാള്‍ താരം മനു ജോസഫ് മത്സരം ഉദ് ഘടാനം ചെയ്തു. പ്രസ് ക്ലബ് സെക്രടറി കെ വിജേഷ്, സ്പോര്‍ട്സ് ഡിവിഷന്‍ കോച് കെ പ്രമോദ്, അശ്‌റഫ് മലപ്പട്ടം, വിവി ഷാജി, കെ രാജേഷ്, എം പി സുരേഷ്ബാബു, പ്രനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Excise State Conference Sports Fair: Kannur Press Club and Kannur City Police win, Kannur, News, Excise State Conference Sports, Inauguration, Police, Football, Excise, Prize Distribution, Kerala.