കൊച്ചി: (www.kvartha.com) സംസ്ഥാന മുസ്ലിം ലീഗ് കൗന്‍സില്‍ ചുമതലപ്പെടുത്തിയത് അനുസരിച്ച് എറണാകുളം ജില്ലാ മുസ്ലിം ലീഗ് കമിറ്റി രൂപീകരിച്ചതായി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സ്വാദിഖ് അലി തങ്ങള്‍ അറിയിച്ചു. ഹംസ പറക്കാട്ട് പ്രസിഡന്റും അഡ്വ. വി ഇ അബ്ദുള്‍ ഗഫൂര്‍ ജെനറല്‍ സെക്രടറിയും പി എ അഹമ്മദ് കബീര്‍ ട്രഷററുമായിരിക്കും.
ഇബ്രാഹിം കവല (കോതമംഗലം), കെ എച് മുഹമ്മദ് കുഞ്ഞ് (കുന്നത്തുനാട്), പി എ മമ്മു (തൃക്കാക്കര), ടി എം അബ്ബാസ് (കളമശേരി), അഡ്വ. കെ എം അസൈനാര്‍ (മുവാറ്റുപുഴ), സി എം സുബൈര്‍ (കൊച്ചി) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
കരീം പാടത്തുങ്കര (കുന്നത്തുനാട്), അശ്റഫ് മൂപ്പന്‍ (കളമശേരി), സി എ സുബൈര്‍ ഓണംപള്ളി (പെരുമ്പാവൂര്‍), കെ എ മുഹമ്മദ് ആസിഫ് (കളമശേരി), പി എം മൊയ്തീന്‍ (കോതമംഗലം), അന്‍സാര്‍ മുണ്ടാട്ട് (മുവാറ്റുപുഴ) എന്നിവരാണ് സെക്രടറിമാര്‍.
കെ എം അബ്ദുള്‍ മജീദിനെ സംസ്ഥാന സെക്രടറിയേറ്റ് അംഗമായും തെരഞ്ഞെടുത്തു. എന്‍ വി സി അഹമ്മദ്, പി എം അമീറലി, എന്‍ കെ നാസര്‍ എന്നിവരെ സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്കും പി എച് ഇബ്രാഹിംകുട്ടി (തൃക്കാക്കര)യെ സംസ്ഥാന കൗന്‍സില്‍ അംഗമായും നോമിനേറ്റ് ചെയ്തു.
Hamsa Parakkat | ഹംസ പറക്കാട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്; അഡ്വ. വി ഇ അബ്ദുള്‍ ഗഫൂര്‍ ജെനറല്‍ സെക്രടറി
പി എ അഹമ്മദ് കബീര്‍ ട്രഷറര്‍
Ernakulam News, Kochi News, Hamsa Parakkat, Muslim League, District President, General Secretary