എറണാകുളം: (www.kvartha.com) ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയായ ബാലികയുടെ ചിത്രം ഫേസ്ബുകില്‍ പങ്കുവെച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. കൂവപ്പാടി ഗ്രാമ പഞ്ചായത് പരിധിയിലെ മുഹമ്മദ് അശ്റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ 153, പോക്സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്.
പൊലീസ് പറയുന്നത്: കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്ക്കെതിരെ ശരിഅത്തിലെ നിയമപ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അശ്റഫ് ഫേസ്ബുകില്‍ പോസ്റ്റിട്ടിരുന്നു.
ഈ പോസ്റ്റ് എസ്പിയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
ആലുവ തായിക്കാട്ടുകരയില്‍ എട്ടുവര്‍ഷമായി താമസിക്കുന്ന ബിഹാറി ദമ്പതികളുടെ നാലുമക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്ന് അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി അസഫാക് പിടിയിലാകുന്നത്.
അതേസമയം അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചു. കൊലപാതകത്തിന് മുന്‍പ് പ്രതി കുട്ടിയെ മദ്യം കുടിപ്പിച്ചിരുന്നതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം പോക്സോ കോടതിയിലാണ് 800 പേജുകളുള്ള കുറ്റപത്രം സമര്‍പിച്ചത് പത്തിലധികം വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: News, Kerala, Kerala-News, Police-News, Ernakulam- News, Perumbavoor News, Ernakulam News, Aluva News, Minor Child, Died, Photo, POCSO, Police, Ernakulam: Case against Perumbavoor native who posted Aluva molested and died child's photo.