Surgery | മൂത്രമൊഴിക്കുമ്പോള്‍ വേദനയും രക്തം പോക്കും; യുവാവിന്റെ മൂത്രസഞ്ചിയില്‍നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 2.8 മീറ്റര്‍ നീളമുള്ള ചൂണ്ട നൂല്‍!

 


എറണാകുളം: (www.kvartha.com) മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നെത്തിയ യുവാവിനെ പരിശോധിച്ചതോടെ അമ്പരപ്പ് മാറാതെ ഡോക്ടര്‍മാര്‍. യുവാവിന്റെ മൂത്രസഞ്ചിയില്‍ നൂല്‍ കുടുങ്ങിയിരിക്കുകയായിരുന്നു. 2.8 മീറ്റര്‍ നീളമുള്ള ചൂണ്ട നൂല്‍ ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബിഹാര്‍ സ്വദേശിയായ 30 കാരനാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

എറണാകുളം ജെനറല്‍ ആശുപത്രിയിലാണ് സംഭവം. മൂത്രമൊഴിക്കുമ്പോള്‍ അസഹ്യമായ വേദനയും രക്തം പോക്കും കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ മൂത്രസഞ്ചിയില്‍ നൂല്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് 'സിസ്റ്റോസ്‌കോപിക് ഫോറില്‍ ബോഡി റിമൂവല്‍' (Cystoscopic Removal Foreign Body) എന്ന മൈക്രോസ്‌കോപിക് കീ ഹോള്‍ സര്‍ജറിയിലൂടെയാണ് (Microscopic Keyhole Surgery) 2.8 മീറ്റര്‍ നീളമുള്ള നൂല്‍ പുറത്തെടുത്തത്. യൂറോളജി വിഭാഗത്തിലെ ഡോ. അനൂപ് കൃഷണന്‍, ഡോ. അഞ്ജു അനൂപ്, ടെക്‌നീഷ്യന്‍ റശീദ്, സ്റ്റാഫ് നഴ്‌സ് ശ്യാമള എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

Surgery | മൂത്രമൊഴിക്കുമ്പോള്‍ വേദനയും രക്തം പോക്കും; യുവാവിന്റെ മൂത്രസഞ്ചിയില്‍നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 2.8 മീറ്റര്‍ നീളമുള്ള ചൂണ്ട നൂല്‍!


മൂത്രസഞ്ചിയില്‍ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജെനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ശാഹിര്‍ശാ പറഞ്ഞു.

Keywords: News, Kerala, Kerala-News, Ernakulam- News, Health-News, Ernakulam News, Bait Thread, Removed, Youth, Bladder, General Hospital, Ernakulam: 2.8 Meter long bait thread removed from youth's bladder at General Hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia