Follow KVARTHA on Google news Follow Us!
ad

EP Jayarajan | ബിജെപിയുടെ പെട്ടി കാലിയാണ്, അവരുടെ വോട് കോണ്‍ഗ്രസിലേക്ക് പോയി; മുഴുവന്‍ ഫലവും പുറത്തുവരട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

ഇടതുപക്ഷത്തിന്റെ വോട് ജെയ്ക് സി തോമസിന് തന്നെ ലഭിച്ചു Puthuppally News, Kottayam News, By-election, Candidate, Chandy Oommen, First Lead, CPM, UDF, E
കണ്ണൂര്‍: (www.kvartha.com) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്കു കുതിക്കുമ്പോള്‍, ബിജെപിയുടെ വോടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയില്‍ ബിജെപിയുടെ പെട്ടി കാലിയാണെന്ന് തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ബിജെപിയെ ജയരാജന്‍ കുറ്റപ്പെടുത്തി. അവരുടെ വോട് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. 

ഇടതുപക്ഷത്തിന്റെ വോട് ജെയ്ക് സി തോമസിനുതന്നെ ലഭിച്ചിട്ടുണ്ടെന്നും ജയരാജന്‍ അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍, പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ഥി ജെയ്ക് എന്നിവര്‍ക്കു പിന്നാലെയാണ്, ബിജെപി യുഡിഎഫിനു വോടു മറിച്ചെന്ന ജയരാജന്റെ ആരോപണം.

ഇപ്പോള്‍ വന്നിരിക്കുന്ന ഫലം വച്ചു നോക്കിയാല്‍, യുഡിഎഫ് സ്ഥാനാര്‍ഥി മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും. പക്ഷേ, ബിജെപിക്ക് വോടില്ല. അത് എങ്ങോട്ടു പോയി? അവര്‍ക്ക് പുതുപ്പള്ളിയിലുള്ള വോട് പോലും കിട്ടിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട് പോലും ഇത്തവണ കാണുന്നില്ല. തിരഞ്ഞെടുപ്പു ഫലം പൂര്‍ണമായും വരട്ടെ. അതുകഴിഞ്ഞ് എല്ലാം വിശകലനം ചെയ്ത് പ്രതികരിക്കാമെന്ന് ജയരാജന്‍ പറഞ്ഞു.

അതേസമയം, പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പറഞ്ഞു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ റൗന്‍ഡില്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് 2021ല്‍ അയര്‍കുന്നത്ത് ലഭിച്ച ലീഡ് ചാണ്ടി മറികടന്നിരുന്നു. 1293 വോടിന്റെ ഭൂരിപക്ഷമാണ് ഉമ്മനുണ്ടായിരുന്നത്. തുടര്‍ന്ന് പിതാവിന്റെ ആ വര്‍ഷത്തെ ഭൂരിപക്ഷത്തിനും മുകളിലെത്തി ചാണ്ടിയുടെ ഭൂരിപക്ഷം. 2021ല്‍ 9,044 വോടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്.

News, Kerala, Kerala-News, Election-News, Politics, Puthuppally News, Kottayam News, By-election, Candidate, Chandy Oommen, First Lead, CPM, UDF, EP Jayarajan, BJP, Bypoll, EP Jayarajan Takes A Dig At BJP As UDF Win Puthuppally Bypoll.


Keywords: News, Kerala, Kerala-News, Election-News, Politics, Puthuppally News, Kottayam News, By-election, Candidate, Chandy Oommen, First Lead, CPM, UDF, EP Jayarajan, BJP, Bypoll, EP Jayarajan Takes A Dig At BJP As UDF Win Puthuppally Bypoll.


Post a Comment