Follow KVARTHA on Google news Follow Us!
ad

EP Jayarajan | 'പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരമില്ല'; യുഡിഎഫ് നേടിയത് എൽഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമെന്ന് ഇ പി ജയരാജൻ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനക്കൂട്ടത്തെ എത്തിക്കാൻ ഇവന്റ് മാനേജ്മെന്റ് കംപനിയെ ഉപയോഗിച്ചുവെന്നും ആരോപണം

'ഫലം ഇടതുമുന്നണി വിശദമായി വിലയിരുത്തും', EP Jayarajan, CPM, Puthuppally, LDF, Kerala Govt, Politics, കേരള വാർത്തകൾ
കണ്ണൂർ: (www.kvartha.com) മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ ശ്രമമെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ചില മാധ്യമങ്ങൾ അതിനാണ് പുതിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

E P Jayrajan, LDF, Convener, Politics, Kerala, Puthuppally, Bye-Election, CPM, Congress, EP Jayarajan said that UDF victory in Puthuppally was victory that LDF did not expect.

പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിയെന്ന പ്രചരണത്തിൽ വസ്തുതയില്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രശ്നമുണ്ടെന്നത് സത്യമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഫലപ്രദമായ ഇടപെടലാണ് സർകാർ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി വിശദമായി വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തലിൽ എല്ലാ വശങ്ങളും പരിശാധിക്കും.

പാളിച്ചകൾ ഉണ്ടായെന്ന് കണ്ടെത്തിയാൽ തിരുത്തും. എൽഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫ് നേടിയത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് തൊട്ടു പിന്നാലെ തിരഞ്ഞെടുപ്പ് നടത്തിയതിൽ ഗൂഢാലോചനയുണ്ട്. പുതുപ്പള്ളിയിൽ സഹതാപം ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനക്കൂട്ടത്തെ എത്തിച്ചത് സംഘടിതമായ പദ്ധതിയാണ്. ഇവന്റ് മാനേജ്മെന്റ് കംപനിയെയാണ് ഇതിനായി ഉപയോഗിച്ചത്.

സഹതാപ തരംഗം ഉണ്ടാകുമ്പോൾ എതിർ സ്ഥാനാർഥികളുടെ വോട് നഷ്ടപ്പെടും. എന്നാൽ പുതുപ്പള്ളിയിലെ സഹതാപം കേരളം മുഴുവൻ ഉണ്ടാകുമെന്ന് വിഡി സതീശൻ കരുതരുത്. ലോക്സഭ തിരഞ്ഞെടുപ്പിൽ സഹതാപം യുഡിഎഫിനെ സഹായിക്കില്ല. എൽഡിഎഫിനകത്ത് അസ്വാരസ്യങ്ങളില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ ജയരാജൻ യുഡിഎഫിലും കോൺഗ്രസിലുമാണ് ഭിന്നത നിലനിൽക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ഗ്രോ വാസുവിനെ സർകാരല്ല റിമാൻഡ് ചെയ്തത്, കോടതിയാണ്. ജാമ്യം വേണ്ടെന്ന് പറഞ്ഞത് ഗ്രോ വാസുവാണ്. വി ഡി സതീശന് കോടതിയിൽ പോയി ഗ്രോ വാസുവിനെ ജാമ്യത്തിലിറക്കാം. സോളാറിൽ കേസെടുത്തതും സിബിഐക്ക് വിട്ടതും യുഡിഎഫ് സർകാരാണെന്നും ജയരാജൻ പറഞ്ഞു.

Post a Comment