എലിസബത്തിന്റെ വാക്കുകള്‍:
അനില്‍ ബിജെപിയില്‍ ചേര്‍ന്ന കാര്യം അറിഞ്ഞത് എകെ ആന്റണിക്ക് വലിയ ഷോകായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ തന്നെ ആ അവസ്ഥയെ അദ്ദേഹം തരണം ചെയ്തു. ബിജെപിയില്‍ ചേര്‍ന്ന ശേഷം മകന്‍ വീട്ടിലേക്കു വരുമ്പോള്‍ പൊട്ടിത്തെറിയുണ്ടാവുമോയെന്ന് ഭയന്നിരുന്നു. എന്നാല്‍ മകന്‍ വീട്ടില്‍ വന്നപ്പോള്‍ എല്ലാം സൗമ്യമായി തന്നെ കഴിഞ്ഞു.
വീട്ടില്‍ വരുന്നതിനോടു തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ വീട്ടില്‍ രാഷ്ട്രീയം സംസാരിക്കരുതെന്നും ആന്റണി മകനോട് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം അനില്‍ രണ്ടുതവണ വീട്ടിലെത്തി. വീട്ടില്‍ ആര്‍ക്കും അനിലിനോട് വിരോധമില്ല, ആരും അനിലിനെ ഒറ്റപ്പെടുത്തിയിട്ടില്ല- എന്നും എലിസബത്ത് വിവരിച്ചു.
രാഷ്ട്രീയ പ്രവേശനം മകന്റെ വലിയ സ്വപ്നമായിരുന്നുവെന്നാണു എലിസബത്ത് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ചെന്നും ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞാണു മകന്‍ തന്നെ വിളിച്ചത്. വിശ്വസിക്കുന്നതു കോണ്‍ഗ്രസ് പാര്‍ടിയിലായതിനാല്‍ ബിജെപിയിലേക്കു പോവുന്നത് ആലോചിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രാര്‍ഥനയിലൂടെ ബിജെപിയോടുള്ള വെറുപ്പ് മാറിയെന്നും എലിസബത്ത് പറഞ്ഞു.
Keywords: Elizabeth Antony on Anil Antony's BJP entry, Thiruvananthapuram, News, Elizabeth Antony, Anil Antony, BJP Entry, Congress, YouTube Channel, Politics, Kerala News.