തലശേരി: (www.kvartha.com) വടകരയില്‍ വാറ്റുചാരായവുമായി വയോധികന്‍ അറസ്റ്റില്‍. വീടിന്റെ പിന്‍വശത്തായിരുന്നു വാറ്റുചാരായം സൂക്ഷിച്ചുവെച്ചിരുന്നത്. വടകര പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
വടകര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബാലകൃഷ്ണന്‍(58) ആണ് പിടിയിലായത്. താമസിക്കുന്ന വീടിന്റെ പിന്‍വശത്ത് വെച്ച് മൂന്ന് ലിറ്റര്‍ ചാരായവും 40 ലിറ്റര്‍ വാഷും ആണ് പിടിച്ചെടുത്തത്. സര്‍കിള്‍ ഓഫിസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുര്‍ സമദും പാര്‍ടിയും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിനീഷ് പി, ജിജു കെ എന്‍, സുനീഷ് എന്‍ എസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തുഷാര ടിപി, ഡ്രൈവര്‍ ബബിന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Keywords: Elderly Man Arrested With Liquor, Kannur, News, Arrested, Liquor, Excise, Police Station, Secret Message, Raid, Kerala News.