Police Seized | ദുബൈയിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തിയ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു; 50,000 ദിര്‍ഹം വരെ പിഴ

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) ഡ്രൈവര്‍മാര്‍ നടത്തിയ വിവിധ നിയമലംഘനങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദുബൈ പൊലീസ് 36 വാഹനങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കുക, സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തുക, റോഡ് തടസപ്പെടുത്തുക, വാഹനത്തിന്റെ എൻജിനില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തല്‍, വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍, വാഹനങ്ങളിൽ നിന്ന് പൊതു റോഡുകളില്‍ മാലിന്യം തള്ളുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് നടന്നതെന്ന് ദുബൈ പൊലീസിലെ ജെനറല്‍ ഡിപാര്‍ട്മെന്റ് ഓഫ് ട്രാഫിക് ഡെപ്യൂടി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല ഖല്‍ഫാന്‍ അല്‍ ഖാഇദി പറഞ്ഞു.

Police Seized | ദുബൈയിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തിയ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു; 50,000 ദിര്‍ഹം വരെ പിഴ

ജൂലൈ ആറ് മുതല്‍ പ്രാബല്യത്തില്‍ വന്ന ദുബൈയിലെ ട്രാഫിക് നിയമത്തിലെ സമീപകാല ഭേദഗതികളുടെ അടിസ്ഥാനത്തില്‍, അശ്രദ്ധമായി വാഹനമോടിക്കുകയോ ചുവന്ന ലൈറ്റ് മറികടക്കുകയോ ചെയ്താല്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ ലഭിക്കുന്നതിന് 50,000 ദിര്‍ഹം വരെ നല്‍കേണ്ടിവരുമെന്ന് കേണല്‍ മുഹമ്മദ് അബ്ദുല്ല ഖല്‍ഫാന്‍ അല്‍ ഖാഇദി പറഞ്ഞു.

‘ജീവന്‍ അപകടപ്പെടുത്തുകയോ റോഡുകള്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത പിഴയും വാഹനം പിടിച്ചെടുക്കലും ലഭിക്കും. കുറഞ്ഞത് 80 ശതമാനം നിയമലംഘകരും ഗുരുതരമായ അപകടങ്ങളില്‍ ഏര്‍പെട്ടിരുന്നു, അതിന്റെ ഫലമായി മരണങ്ങളും പരിക്കുകളും ഉണ്ടായി. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നിയമലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദുബൈ പൊലീസ് മൃദു സമീപനം കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട് ഫോണുകളിലെ ദുബൈ പൊലീസ് ആപിലെ ‘പൊലീസ് ഐ’ സേവനം വഴിയോ അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ ‘വി ആര്‍ ഓള്‍ പൊലീസ്’ സേവനവുമായോ ബന്ധപ്പെട്ട് റോഡ് സുരക്ഷാ ലംഘനങ്ങള്‍ റിപോർട് ചെയ്യണമെന്ന് കേണല്‍ മുഹമ്മദ് അബ്ദുല്ല ഖൽഫാൻ അല്‍ ഖാഇദി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Keywords: News, World, Dubai, UAE Government, Traffic Fine, World News, Dubai Police seize 36 vehicles for various violations.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia