Health Tips | ദിവസവും ജോലിക്ക് പോകുന്നത് ലാപ്ടോപ്പ് ബാഗ് തോളില്‍ ചുമന്നാണോ? നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും! ദോഷങ്ങളും പ്രതിരോധ നടപടികളും അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) കുട്ടിക്കാലത്ത് സ്‌കൂള്‍ ബാഗിന്റെ ഭാരവും ഇപ്പോള്‍ വളര്‍ന്നതിന് ശേഷം ലാപ്ടോപ്പ് ബാഗിന്റെ ഭാരവും തോളില്‍ കയറി. ഇന്ന് ഓഫീസില്‍ പോകുന്ന പലരും ലാപ്ടോപ്പ് ബാഗ് ചുമലിലേറ്റി നടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒട്ടുമിക്ക ബാഗുകളിലും ലാപ്ടോപ്പ് മാത്രമല്ല, ഓഫീസ് അവശ്യസാധനങ്ങളും കാണാം. ഇത് ബാഗിന്റെ ഭാരം വര്‍ധിപ്പിക്കുന്നു.
     
Health Tips | ദിവസവും ജോലിക്ക് പോകുന്നത് ലാപ്ടോപ്പ് ബാഗ് തോളില്‍ ചുമന്നാണോ? നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും! ദോഷങ്ങളും പ്രതിരോധ നടപടികളും അറിയാം

ലാപ്ടോപ്പിന്റെ ഭാരവും മറ്റ് വസ്തുക്കളുടെയും കൂടി ചേര്‍ത്താല്‍ ബാഗിന്റെ ഭാരം രണ്ട് മുതല്‍ മൂന്ന് കിലോഗ്രാം വരെയാണ്. ദിവസവും ഇത്തരം ഭാരം ചുമലില്‍ ചുമക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാല്‍ നടയായാണ് പലരും ഓഫീസിലെത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം, ഭാരം വളരെക്കാലം ചുമലില്‍ വഹിക്കുന്നത് കൂടുതല്‍ ദോഷകരമാണ്.

ദോഷങ്ങള്‍

* ഭാരമുള്ള ലാപ്ടോപ്പ് ബാഗ് തൂക്കിയിടുന്നത് പുറകിലെ പേശികളില്‍ സമ്മര്‍ദം ചെലുത്തുന്നു, ഇത് പേശി വേദനയ്ക്ക് കാരണമാകുന്നു.

* ബാഗ് നിങ്ങള്‍ തോളില്‍ ദീര്‍ഘനേരം ചുമക്കുകയാണെങ്കില്‍, തോളില്‍ വേദനയും അസ്വസ്ഥതയും വീക്കമായി മാറുന്നു.

* ബാഗ് ചുമക്കാന്‍ ഒരാള്‍ മുന്നോട്ട് കുനിഞ്ഞിരിക്കണം. ഇക്കാരണത്താല്‍, കഴുത്തിലും തലയിലും വേദന അനുഭവപ്പെടുന്ന പ്രശ്‌നമുണ്ട്.

* ബാഗിന്റെ ഭാരം നട്ടെല്ലിനെ മോശമായി ബാധിക്കുന്നു. ഇത് നട്ടെല്ലില്‍ വേദനയുണ്ടാക്കാം.

* ബാഗ് ദീര്‍ഘനേരം കൊണ്ടുനടക്കുന്നത് ശരീരനില വഷളാക്കും. ചെറുപ്രായത്തില്‍ തന്നെ ഭാരമുള്ള വസ്തുക്കളെ ചുമലില്‍ കയറ്റുന്നത് സ്‌പോണ്ടിലൈറ്റിസ് (നട്ടെല്ലിനെ ബാധിക്കുന്ന കഠിനമായ വേദന ഉളവാക്കുന്ന ഗൗരവതരമായ ഒരു അവസ്ഥ) പോലുള്ള രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

നുറുങ്ങുകള്‍

* ലാപ്ടോപ്പുമായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വന്നാല്‍ ഇടയ്ക്ക് വിശ്രമിക്കാന്‍ മറക്കരുത്. നിങ്ങളുടെ ശരീരത്തിന് കുറച്ച് മിനിറ്റ് വിശ്രമം നല്‍കുക, തുടര്‍ന്ന് യാത്ര തുടരുക. ബാഗ് തുടര്‍ച്ചയായി തോളില്‍ തൂക്കി വയ്ക്കുന്നത് ശരിയല്ല.

* തോളില്‍ വേദന ഒഴിവാക്കാന്‍, തോളുകള്‍ ശക്തിപ്പെടുത്തുക. ഇതിനായി നിങ്ങള്‍ക്ക് പല തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാം. ഷോള്‍ഡര്‍ റോള്‍, ക്രോസ് ആം സ്‌ട്രെച്ച് തുടങ്ങിയവ.

* ബാഗില്‍ അധികം വസ്തുക്കള്‍ നിറയ്ക്കുന്നത് ഒഴിവാക്കുക. ഓഫീസില്‍ പൊതുവായി ആവശ്യമുള്ള ചില സാധനങ്ങള്‍ മാത്രം കൊണ്ടുപോവുക. ഉച്ചഭക്ഷണ ബാഗ് വെവ്വേറെ കൊണ്ടുപോകുക.

* ലാപ്ടോപ്പ് ബാഗില്‍, മുകളില്‍ ഭാരമുള്ള വസ്തുക്കളും അടിയില്‍ ഭാരം കുറഞ്ഞ വസ്തുക്കളും സൂക്ഷിക്കുക, ഇത് ഭാരം സന്തുലിതമാക്കും.

ലാപ്ടോപ്പ് ബാഗ് വാങ്ങുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

* രണ്ട് സ്ട്രാപ്പുകളുള്ള ഒരു ലാപ്‌ടോപ്പ് ബാഗ് വാങ്ങുക. ഇത് രണ്ട് തോളിലും ലാപ്ടോപ്പിന്റെ ഭാരം വീതം വെയ്ക്കും. ഒരൊറ്റ സ്ട്രാപ്പുള്ള ഒരു ബാഗ് ഒരു തോളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നു.

* ബാഗിന്റെ ഷോള്‍ഡര്‍ ബെല്‍റ്റ് വളരെ നേര്‍ത്തതായിരിക്കരുത് എന്നതും ഓര്‍ക്കുക. ഇത് തോളില്‍ വേദന വര്‍ധിപ്പിക്കും.

* ലാപ്‌ടോപ്പ് ബാഗ് വളരെ ഭാരമുള്ളതായിരിക്കരുത്. കാരണം ഇത് നിങ്ങള്‍ക്ക് ഇരട്ടി ഭാരം വഹിക്കാന്‍ കാരണമായേക്കാം.

* ലാപ്‌ടോപ്പ് ബാഗിന്റെ മെറ്റീരിയലില്‍ ശ്രദ്ധിക്കുക. നൈലോണ്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച ബാഗ് വാങ്ങുന്നത് നല്ലതാണ്, അതിന്റെ ഭാരം കുറവാണ്. തുകല്‍ കൊണ്ടോ മറ്റ് വസ്തുക്കള്‍ കൊണ്ടോ നിര്‍മിച്ച ബാഗുകള്‍ ഭാരമുള്ളതായിരിക്കും.

Keywords: Health Tips, Lifestyle, Diseases, National News, Health, Health News, Do you carry heavy laptop everyday to office? You need to read this now.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia